വിവാദ ട്വിറ്റര്‍ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പു പറയില്ലെന്ന് പ്രശാന്ത് ഭൂഷണ്
സുപ്രീം കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസില്‍ മാപ്പുപറയില്ലെന്ന് പ്രശസ്ത അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസിനെയും സംബന്ധിച്ച വിവാദ ട്വിറ്റര്‍ പരാമര്‍ശങ്ങള്‍ ഓരോ പൗരനും ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നാണ് അദ്ദേഹത്തിന്റെ വാദം. കേസില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഈ നിലപാടെടുത്തത്.
പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി ഡല്‍ഹിയില്‍ കലാപം നടക്കുമ്പോള്‍ സുപ്രീം കോടതി മൂകസാക്ഷിയായെന്ന വിമര്‍ശനവും സത്യവാങ്മൂലത്തിലുണ്ട്. സുപ്രീം കോടതിയുടെ പ്രവര്‍ത്തനരീതിയെ മുന്‍ ജഡ്ജിമാരായ ഡി.വൈ. ചന്ദ്രചൂഡ്, ദീപക് ഗുപ്ത എന്നിവര്‍ സമീപകാലത്തു വിമര്‍ശിച്ചത് പ്രശാന്ത് ഭൂഷണ് ചൂണ്ടിക്കാട്ടുന്നു. കേസിനെത്തുടര്‍ന്ന്, അതിനു കാരണമായ പരാമര്‍ശങ്ങള്‍ ട്വിറ്റര്‍ മറച്ചിരിക്കുകയാണ്.
കോടതിയലക്ഷ്യ നിയമത്തിലെ ചില വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പരാതിപ്പെട്ട് പ്രശാന്ത് ഭൂഷണ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ അരുണ്‍ ഷൂറി, എന്‍. റാം എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതിക്കു മുന്നിലുണ്ട്.
https://www.facebook.com/Malayalivartha