ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചൈനീസ് സ്പോണ്‍സര്‍ഷിപ്പ് ഉപേക്ഷിക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച്
ഐ പി എല്ലിന്റെ ചൈനീസ് സ്പോണ്‍സര്‍ഷിപ്പ് ഉപേക്ഷിക്കണമെന്ന് ആര്.എസ്.എസ് അനുബന്ധ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച്. പ്രമുഖ ചൈനീസ് ഫോണ്‍ കമ്പനിയായ വിവോയാണ് ഐ.പി.എല്ലിന്റെ ഈ എഡിഷന് സ്പോണ്സര് ചെയ്യുന്നത്. തീരുമാനം മാറ്റണമെന്ന് ബി.സി.സി.ഐയോട് സ്വദേശി ജാഗരണ്‍ മഞ്ച് ആവശ്യപ്പെട്ടു.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള വ്യാപക പ്രചാരണം തുടങ്ങിവച്ച ആര്.എസ്.എസ് അനുകൂല സംഘടനയാണ് സ്വദേശി ജാഗരണ്‍ മഞ്ച്. ഐ.പി.എല്‍ സ്പോണ്സര്ഷിപ്പില് നിന്ന് വിവോ കമ്പനിയെ ഒഴിവാക്കണമെന്നും അല്ലാത്ത പക്ഷം ഐ.പി.എല്‍ ബഹിഷ്കരിക്കണമെന്നും സ്വദേശി ജാഗരണ്‍ മഞ്ച് ആവശ്യപ്പെട്ടു.
ലോകം മുഴുവന്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുകയാണെന്ന് മഹാജന് അവകാശപ്പെട്ടു. ക്രിക്കറ്റ് രാജ്യതാല്‍പ്പര്യത്തേക്കാള്‍ മുകളിലല്ലെന്നും മഹാജന് കൂട്ടിച്ചേര്‍ത്തു. ചൈനീസ് കമ്പനിയുടെ സ്പോണ്‍സര്‍ഷിപ്പുമായി മുന്നോട്ട് പോകാനുള്ള ബി.സി.സി.ഐയുടെ തീരുമാനം രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമാണെന്ന് എസ്.ജെ.എം ദേശീയ കണ്‍വീനര്‍ അശ്വനി മഹാജന് പറഞ്ഞു.
https://www.facebook.com/Malayalivartha