Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

ചൈനീസ് അപ്പുകളായ ബൈഡു സെർച്ചും വെയ്ബോയും ഇന്ത്യയിൽ വിലക്കി; പ്ലേസ്റ്റോറിൽനിന്നും ആപ്പ് സ്റ്റോറിൽനിന്നും ആപ്ലിക്കേഷനുകൾ നീക്കം ചെയ്യാൻ സർക്കാർ നിർദ്ദേശം

04 AUGUST 2020 01:15 PM IST
മലയാളി വാര്‍ത്ത

ചൈനീസ് അപ്പുകളായ ബൈഡു സെർച്ചും വെയ്ബോയും ഇന്ത്യയിൽ വിലക്കി. ഗൂഗിൾ സെർച്ചിനും ട്വിറ്ററിനും പകരമായി ചൈനയിൽ ഉപയോഗിക്കുന്ന ഈ ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നും ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽനിന്നും നീക്കം ചെയ്യാനും ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറുകളോട് വിലക്കാനും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.

ഇന്ത്യ – ചൈന അതിർത്തി തർക്കം രൂക്ഷമായതിനു പിന്നാലെ ടിക്ടോക്, യുസി ബ്രൗസർ, ഹലോ, ഷെയർ ഇറ്റ് തുടങ്ങി 59 ആപ്പുകളാണ് ആദ്യം കേന്ദ്രസർക്കാർ നിരോധിച്ചിരുന്നത്. പിന്നാലെ ഇവയുടെ ക്ലോൺ ആപ്പുകളായ 47 എണ്ണവും നിരോധിച്ചു.

സിന കോർപറേഷൻ 2009 ലാണ് വെയ്ബോ പുറത്തിറക്കിയത്. രാജ്യാന്തര തലത്തിൽ 500 മില്യൺ ഉപഭോക്താക്കളാണ് വെയ്ബോയ്ക്കുള്ളത്. 2015 ലെ ചൈനീസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ മോദിയും വെയ്ബോയിൽ അക്കൗണ്ട് എടുത്തിരുന്നു.

എന്നാൽ ഇന്ത്യ – ചൈന അതിർത്തി സംഘർഷം രൂക്ഷമായതിനു പിന്നാലെ ഈ അക്കൗണ്ട് അദ്ദേഹം ഡിലീറ്റ് ചെയ്തു. രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സും 100 ൽ അധികം പോസ്റ്റുകളുമാണ് മോദിയുടെ വെയ്ബോ അക്കൗണ്ടിനുണ്ടായിരുന്നത്.

‘ഹലോ ചൈന, വെയ്ബോയിലൂടെ ചൈനീസ് സുഹൃത്തുക്കളുമായി സംസാരിക്കാൻ കാത്തിരിക്കുന്നു’ എന്നതായിരുന്നു മോദിയുടെ ആദ്യ സന്ദേശം. ഇന്ത്യയിൽ സ്ഥാനം നേടുന്നതിനുള്ള കഠിനശ്രമത്തിനിടെയാണ് ബൈഡു ഇവിടെ നിരോധിച്ചത്. ബൈഡു സിഇഒ റോബിൻ ലി ഐഐടി മദ്രാസിൽ ഈ ജനുവരിയിൽ നടത്തിയ സന്ദർശനത്തിനിടെ ഇന്ത്യയിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.

ചൈനയുടെ തന്ത്രപ്രധാനമായ രണ്ടു ഉത്പന്നങ്ങളാണ് വെയ്ബോയും ബൈഡുവും. കഴിഞ്ഞമാസം 27ന് കേന്ദ്രം നിരോധിച്ച 47 ആപ്പുകളുടെ പട്ടികയിൽപ്പെടുന്നതാണ് ഇതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കൂടുതൽ ആപ്പുകൾ നിരോധിക്കുന്നതിനുള്ള നീക്കത്തിലാണ് സർക്കാർ. ആദ്യം നിരോധിച്ച ആപ്പുകളുടെ തനിപകര്‍പ്പായ ടിക്ടോക് ലൈറ്റ്, ലൈക്കീ ലൈറ്റ്, ബിഗോ ലൈവ് ലൈറ്റ്, ഷെയർഇറ്റ് ലൈറ്റ്, കാംസ്കാനർ എച്ച്ഡി എന്നിവ രണ്ടാമത്തെ പട്ടികയില്‍ ഉൾപ്പെട്ടിരുന്നു. ഇന്ത്യയുടെ സ്വകാര്യതയിലേക്കും പരമാധികാരത്തിലേക്കും നുഴഞ്ഞുകയറുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (59 minutes ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (3 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (3 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (3 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (3 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (4 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (4 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (5 hours ago)

കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്ന് ശശി തരൂര്‍ എം.പി  (6 hours ago)

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (7 hours ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (7 hours ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (7 hours ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (7 hours ago)

Malayali Vartha Recommends