അനുമതിയില്ലാതെ കോവിഡ് കെയർ സെന്ററിൽ പ്രവേശിച്ചു; ബിജെപി എംഎൽഎക്കെതിരെ കേസെടുത്ത് പോലീസ്

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് അനുമതിയില്ലാതെ കോവിഡ് കെയർ സെന്ററിൽ പ്രവേശിച്ച ബിജെപി എംഎൽഎക്കെതിരെ കേസെടുത്തു. ത്രിപുരയിലെ മുൻ ആരോഗ്യമന്ത്രി കൂടിയായ സുദീപ് റോയ് ബർമനെതിരെയാണ് കേസെടുത്തത്.
കോവിഡ് കെയർസെന്ററിൽ മതിയായ സൗകര്യങ്ങളില്ലെന്ന് ഗർഭിണിയായ രോഗി സമൂഹ മാധ്യമത്തിലൂടെ ആരോപണം ഉയർത്തിയതോടെയാണ് സുദീപ് റോയ് ഇവിടെ എത്തിയത്. പിപിഇ കിറ്റ് ധരിച്ചായിരുന്നു എംഎൽഎ കോവിഡ് കെയർ സെന്റർ സന്ദർശിച്ചത്.
സംഭവത്തെ തുടർന്ന് ജില്ലാ ഭരണകൂടം എംഎൽഎയോട് 14 ദിവസം ക്വാറന്റൈനിൽപോകാൻ ആവശ്യപ്പെട്ടു. എന്നാൽ എംഎൽഎ ഇതിന് തയാറായില്ല. ഇതേ തുടർന്നാണ് കേസെടുത്തത്.
https://www.facebook.com/Malayalivartha























