രാമന്‍ എല്ലാവര്‍ക്കുമൊപ്പം; രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി

രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്ത്. ക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണെന്ന് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു. ധൈര്യവും, ത്യാഗവും, പ്രതിബദ്ധതയുമാണ് രാമന്‍. രാമന്‍ എല്ലാവര്‍ക്കുമൊപ്പമാണെന്നും പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റില്‍ പറയുന്നു. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്കാ ഗാന്ധി.
നേരത്തെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും,കോണ്‍ഗ്രസ് നേതാവായ മനീഷ് തിവാരിയും രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ചിരുന്നു. പള്ളിതകര്‍ത്തുകൊണ്ട് ക്ഷേത്രം നിര്‍മിക്കുന്നതിനെ അംഗീകരിക്കുന്നില്ല പക്ഷെ ക്ഷേത്ര നിര്‍മാണത്തെ അനുകൂലിക്കുന്നുവെന്നതാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്.
അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ ക്ഷേത്രനിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ നടത്തുന്നതിന് മുഹൂര്‍ത്തം നിശ്ചയിച്ച വ്യക്തിക്ക് വധഭീഷണി. പണ്ഡിറ്റ് എന്‍.ആര്‍.വിജയേന്ദ്ര ശര്‍മ്മയ്ക്കാണ് ഫോണ്‍സന്ദേശത്തിലൂടെ സുരക്ഷ ഭീഷണി ലഭിച്ചത്.
കര്‍ണാടകയിലെ ബെല്‍ഗാവി സ്വദേശിയായ ഇദ്ദേഹത്തിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അജ്ഞാത ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ച് വരികയായിരുന്നു. ഭൂമി പൂജയുടെ മുഹൂര്‍ത്തം മാറ്റണമെന്നും ഇല്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നുമായിരുന്നു സന്ദേശങ്ങള്‍. ഇദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























