കൊവിഡ് ബാധിച്ച് മരിച്ചവരിൽ 50 ശതമാനം പേരും 60 വയസിന് മുകളിലുളളവര്‍

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരിൽ 50 ശതമാനം പേരും 60 വയസിന് മുകളില്‍ പ്രായമുളളവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 45നും 60നും ഇടയില്‍ പ്രായമുളള 37 ശതമാനം പേർക്കാണ് മരണം സംഭവിച്ചത്. 11 ശതമാനം മരണം സംഭവിച്ചിരിക്കുന്നത് 26 നും 44നും ഇടയില്‍ പ്രായമുളളവര്‍ക്കാണ്. 18നും 25നും ഇടയില്‍ പ്രായമുളളവരുടെ മരണനിരക്ക് ഒരു ശതമാനം മാത്രമാണ്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാണ് ഇക്കാര്യം വ്യക്തമാക്കിയത്.
68 ശതമാനം പുരുഷന്‍മാരും 32 ശതമാനം സ്ത്രീകള്‍ക്കുമാണ് രാജ്യത്ത് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണെന്നും മരണനിരക്കില്‍ വന്‍ കുറവുണ്ടാകുന്നുണ്ടെന്നും രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ രണ്ട് കോടിയിലധികം കൊവിഡ് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. നിലവിലെ ആക്ടീവ് കേസുകളുടെ ഇരട്ടിയാണ് രാജ്യത്ത് രോഗമുക്തി നേടിയവരുടെയെണ്ണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 5,86,298 ആക്ടീവ് കൊവിഡ് കേസുകളാണുളളത്. 12 ലക്ഷത്തിലേറെ പേര്‍ രോഗമുക്തരായി. 38,000ല്‍ ഏറെ പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു.
https://www.facebook.com/Malayalivartha























