Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കോട്ടും ബൂട്ടും ഇട്ട സര്‍ക്കാര്‍ കര്‍ഷകരെ ചവിട്ടി മെതിക്കുന്നു: അചഛാ ദിന്‍ ആര്‍ക്ക്, മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ പാര്‍ലമെന്റില്‍ താരമായി

20 APRIL 2015 07:48 PM IST
മലയാളി വാര്‍ത്ത.

മോദി സര്‍ക്കാരിനെ കണക്കറ്റ് പരിഹസിച്ച് രാഹുല്‍ പാര്‍ലമെന്റില്‍ കൈയ്യടി നേടി. രണ്ട് മാസത്തെ അവധിക്ക് ശേഷം പാര്‍ലമെന്റില്‍ എത്തിയ രാഹുല്‍ ഗാന്ധി തന്റെ ആദ്യപ്രസംഗത്തില്‍ തന്നെ മോദിയെ കടന്നാക്രമിക്കുകയായിരുന്നു.
 ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ ലോക്‌സഭയില്‍ അതിശക്തമായ പ്രതിഷേധവുമാണ് രാഹുല്‍ സഭയില്‍ ഉയര്‍ത്തിയത്.
 കര്‍ഷകരെ മറന്നുള്ള ഭരണമാണ് മോദിയുടേതെന്ന് കുറ്റപ്പെടുത്തലുമായാണ് രാഹുല്‍ ഗാന്ധി പതിനാറാം ലോക്‌സഭയിലെ തന്റെ ആദ്യ പ്രസംഗം തുടങ്ങിയത്. ഹരിത വിപ്ലവം നമുക്ക് സമ്മാനിച്ചത് കര്‍ഷകരാണെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. മോദിയുടേത് \'നല്ല നാളുകള്‍\' സമ്മാനിച്ച സര്‍ക്കാറല്ല, മറിച്ച് കോട്ടും ബൂട്ടും ധരിച്ച സര്‍ക്കാറാണെന്നും രാഹുല്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
നല്ലനാളുകള്‍ വരുമെന്ന് പറഞ്ഞ് അധികാരത്തിലെത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് അടിസ്ഥാന വില നല്‍കുന്നതില്‍ പോലും പരാജയപ്പെട്ടിരിക്കയാണ്. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയത്ത് കാര്‍ഷിക ഉല്‍പ്പാദന രംഗത്ത് 20 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഓരോ വര്‍ഷവും ഉണ്ടായിരുന്നത്. എന്നാല്‍ നല്ല നാളുകള്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സര്‍ക്കാറിന്റെ കീഴില്‍ അത് അഞ്ച് ശതമാനം മാത്രമായി കുറഞ്ഞിരിക്കയാണ്. കര്‍ഷകര്‍ക്ക് വേണ്ടി എല്ലാം ചെയ്യുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍, ഒന്നും ചെയ്തുകണ്ടില്ല. കര്‍ഷകര്‍ക്ക് നിലനില്‍പ്പില്ലാതെ എങ്ങനെ രാജ്യം ശക്തിപ്പെടുമെന്നം രാഹുല്‍ ഗാന്ധി ചോദിച്ചു.
ഏതൊക്കെ മേഖലകളില്‍ അപ്രതീക്ഷിത മഴയില്‍ കാര്‍ഷകര്‍ ദുരിതം അനുഭവിക്കുന്നുണ്ട്? വിഗദ്ധരായ നിങ്ങള്‍ക്ക് ഇതേക്കുറിച്ച് അറിവില്ലേ.? പ്രധാനമന്ത്രിക്കോ കൃഷിമന്ത്രിക്കോ ഇതേക്കുറിച്ച് അറിയാമോ? അതേക്കുറിച്ച് അറിയാനായി പ്രധാനമന്ത്രി ഇത്തരം മേഖലകള്‍ സന്ദര്‍ശിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നം അദ്ദേഹം പറഞ്ഞു. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഈ സര്‍ക്കാര്‍ കര്‍ഷകരെ പൂര്‍ണ്ണമായും തഴഞ്ഞിരിക്കയാണ്. തൊഴിലാളികളുടെ കാര്യവും ഇതുതന്നെയാണ്. കര്‍ഷകരെ തഴയുന്ന സര്‍ക്കാര്‍ ചെയ്യുന്നത് വലിയ തെറ്റാണെന്നും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു.
രാഹുലിന്റെ പ്രസംഗത്തിനിടെ നിരവധി തവണ ഭരണ പക്ഷ ബഞ്ചില്‍നിന്ന് ബഹളം ഉയര്‍ന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രാഹുലിന്റെ പരാമര്‍ശങ്ങളുയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഡെസ്‌കിലടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കോട്ടും സ്യൂട്ടും ധരിച്ച സര്‍ക്കാറാണ് ഇപ്പോഴത്തേതെന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ പ്രതിപക്ഷ ബഞ്ചില്‍ നിന്നും പ്രതിഷേധം ഉയരുകയും ചെയ്തു. നരേന്ദ്ര മോദി ധരിച്ച പത്ത് ലക്ഷം രൂപയുടേതെന്ന് മാദ്ധ്യമങ്ങള്‍ വാര്‍ത്തയെഴുതിയ കോട്ടിനെ കുറിച്ചായിരുന്നു രാഹുലിന്റെ ഈ പരാമര്‍ശം.
അതേസമയം രാഹുലിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയ മന്ത്രി വെങ്കയ്യ നായിഡു കര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറാണിതെന്ന് അവകാശപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (5 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (8 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends