ഹ്യുണ്ടായിയുടെ ഷോറൂമിലെ പുതിയ സെയില്‍സ്മാന്‍...

കൊവിഡ് പ്രതിസന്ധിക്കിടയില്‍ നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെട്ടും ജോലിതേടിയും അലയുന്നവര്‍ ഒരുപാടാണ്. എന്നാല്‍ ലോകത്തിലെ വമ്ബന്‍ വാഹന നിര്‍മാതാക്കളിലൊന്നായ ഹ്യുണ്ടായിയുടെ ഷോറൂമില്‍ സെയില്‍സ്മാനായി ഒരാള്‍ ചുമതലയെടുത്തിരിക്കുകയാണ്. തെരുവില്‍ അലഞ്ഞ് നടന്ന ഒരു തെരുവ് നായയ്ക്കാണ് ജോലി ലഭിച്ചിരിക്കുന്നത്. ബ്രസീലിലാണ് സംഭവം. ഇവുടത്തെ ഹ്യുണ്ടായ് ഷോറൂമിനടുത്ത് ഈ പട്ടി ദിവസങ്ങളായി ചുറ്റിത്തിരിയുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട കമ്ബനി അധികൃതരാണ് പട്ടിയെ ജോലിക്കെടുക്കാന്‍ തീരുമാനിച്ചത്. ടക്‌സണ്‍ പ്രൈം എന്നാണ് പട്ടിക്ക് നല്‍കിയിരിക്കുന്ന പേര്. ഷോറൂമിനുള്ളില്‍ തന്നെ ടക്‌സണ് കഴിയുകയും ചെയ്യാം. ഹുണ്ടായ് ബ്രസീലിന്റെ ഔദ്യോഗിക ഇന്‍സ്റ്റ്ര്ഗ്രാം പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ടക്‌സണായി ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിട്ടുമുണ്ട്. 32800 പേരാണ് ഇതിനകം ഈ പട്ടിയെ ഇന്‍സ്റ്റ്ഗ്രാമില്‍ ഫോളോ ചെയ്യുന്നത്.
https://www.facebook.com/Malayalivartha























