Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അയോധ്യാരാമക്ഷേത്രം ഭൂമിപൂജ ഇന്ന് 12.30-ന്, വെള്ളി ശില പാകി തുടക്കം; ശിലാപൂജയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രഭൂമിയില്‍ പാരിജാതത്തൈ നടും

05 AUGUST 2020 06:20 AM IST
മലയാളി വാര്‍ത്ത

അയോധ്യയില്‍ ഇന്നു നടക്കുന്ന ഭൂമിപൂജയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ നിന്ന് രാവിലെ പ്രത്യേക വിമാനത്തില്‍ ലക്‌നൗവിലെത്തും. 11.30-ന് അയോധ്യയിലെ സാകേത് കോളജ് ഹെലിപാഡിലെത്തുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് ഹനുമാന്‍ ഗഡി ക്ഷേത്രത്തിലും രാം ലല്ല വിഗ്രഹമുള്ള താല്‍ക്കാലിക ക്ഷേത്രത്തിലും പൂജയ്ക്കും ദര്‍ശനത്തിനും ശേഷം അദ്ദേഹം ഭൂമിപൂജയില്‍ പങ്കുകൊള്ളും.

അയോധ്യയില്‍ രാമക്ഷേത്ര ശിലാപൂജയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രഭൂമിയില്‍ പാരിജാതത്തൈ നടും. പിന്നീട് ശിലാഫലകം അനാഛാദനം ചെയ്യുകയും ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട സ്റ്റാംപ് പ്രകാശിപ്പിക്കുകയും ചെയ്യും.

ഇന്നലെ മുതല്‍ ചടങ്ങിലേക്കു ക്ഷണിക്കപ്പെട്ടവര്‍ ലക്‌നൗവിലും ഫൈസാബാദിലും അയോധ്യയിലുമെത്തി. മോഹന്‍ ഭാഗവത്, ബാബാ രാംദേവ്, കര്‍സേവയില്‍ പങ്കെടുത്തു കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ അയോധ്യയിലെത്തി.

അയോധ്യയിലെ താമസക്കാരെ മാത്രമേ നഗരത്തിലേക്കു കടത്തുന്നുള്ളൂവെന്നു ഹനുമാന്‍ ഗഡി ക്ഷേത്രത്തിനടുത്തുള്ള കച്ചവടക്കാരന്‍ രാം നാരായണ്‍ ശ്രീവാസ്തവ പറഞ്ഞു. സരയൂ തീരത്ത് പൊതുജനങ്ങളുടെ പ്രവേശനത്തിനു കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയതായി അയോധ്യ ജില്ലാ മജിസ്‌ട്രേട്ട് അനുജ് ഝാ പറഞ്ഞു. ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമാണ് ഹനുമാന്‍ ഗഡിക്ക് അപ്പുറത്തേക്ക് പ്രവേശനമുള്ളത്.

കോവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാനാണ് പൊലീസിനുള്ള നിര്‍ദേശം. ദൂരദര്‍ശനിലടക്കം ചടങ്ങുകളുടെ തല്‍സമയ സംപ്രഷണമുണ്ട്. എല്‍ ആന്‍ഡ് ടി ഗ്രൂപ്പാണ് ക്ഷേത്ര നിര്‍മാണം നടത്തുന്നത്.

ബിജെപിയുടെ രാമക്ഷേത്ര പ്രചാരണത്തിനു നേതൃത്വം നല്‍കിയ 3 പേര്‍ ഇന്ന് അയോധ്യയില്‍ ചടങ്ങുകള്‍ നടക്കുമ്പോള്‍ അവിടെയുണ്ടാകില്ല - എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവരാണ് അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധനേടുന്നത്. അഡ്വാനിയെയും ജോഷിയെയും രാമക്ഷേത്രനിര്‍മാണ ട്രസ്റ്റ് ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായിരുന്നു. ഇരുവരെയും ഫോണിലൂടെ ക്ഷണിച്ചെന്നും വിഡിയോ കോണ്‍ഫറന്‍സിലൂടെ അവര്‍ ചടങ്ങുകള്‍ വീക്ഷിക്കുമെന്നുമാണ് ട്രസ്റ്റ് അംഗങ്ങള്‍ പറയുന്നത്.

ഉമാ ഭാരതിക്ക് ക്ഷണം ലഭിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ചടങ്ങു നടക്കുമ്പോള്‍ എത്തില്ലെന്നും പിന്നീടു ദര്‍ശനം നടത്തുമെന്നും അവര്‍ വ്യക്തമാക്കി. ശ്രീരാമന്‍ ആരുടെയും കുത്തകയല്ലെന്നും ഏതു മതക്കാരനും പാര്‍ട്ടിക്കാരനും ശ്രീരാമനില്‍ വിശ്വസിക്കാമെന്നും ഉമ ഭാരതി പറയുന്ന വിഡിയോയും വൈറലായിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആ വിഡിയോ ട്വീറ്റ് ചെയ്തു.

മഞ്ഞയും കാവിയും പെയിന്റണിഞ്ഞ നഗരത്തില്‍ എത്തിയ വിവിധ ദേശങ്ങളില്‍ നിന്നുള്ള രാമഭക്തര്‍ക്കായി 1.25 ലക്ഷം ലഡുവാണ് പ്രസാദമായി നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (5 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (8 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (9 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (9 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends