നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിച്ച് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിച്ച് സുപ്രീംകോടതി
നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിച്ച് സുപ്രീംകോടതി പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസിന്റെ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റീസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഇതു പ്രകാരം കേസിലെ വിചാരണ 2021 ഫെബ്രുവരിക്കകം പൂര്‍ത്തിയാക്കിയാല്‍ മതി. നടിയെ ആക്രമിച്ച കേസില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞ നവംബര്‍ 29നാണ് സുപ്രിംകോടതി ഉത്തരവിട്ടത്.
എന്നാല്‍, കൊവിഡ് സാഹചര്യവും ലോക്ക് ഡൗണും കാരണം ഈ സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്ന് ജഡ്ജി നേരിട്ട് പരമോന്നത കോടതിയെ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് ആറുമാസത്തേക്ക് കൂടി സമയം നീട്ടി നല്‍കിയത്. കൊവിഡ് വ്യാപനവും ലോക്ക് ഡൗണും തീര്‍ത്ത പ്രതിസന്ധിയില്‍ മൂന്ന് മാസത്തോളം വിചാരണ മുടങ്ങിയ സാഹചര്യത്തിലാണ് ജഡ്ജി കോടതിയെ സമീപിച്ചത്. ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ച് കേസ് പരിഗണിക്കാന്‍ വനിതാ ജഡ്ജി തന്നെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
" f
https://www.facebook.com/Malayalivartha























