ഇത് രാമഭൂമി തന്നെയാണോ? പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുതരുമോ? ഖുശ്ബുവിനെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി
പ്രശസ്ത നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബുവിനെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി. ഖുശ്ബു തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഭീഷണി മുഴക്കിയ ആളുടെ പേരും ഫോണ്‍നമ്ബറും ഖുശ്ബു ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
'മുസ്ലിം വിഭാഗത്തില്പെട്ടയാളായതിനാല് താന്‍ പീഡിപ്പിക്കപ്പടേണ്ടവളാണെന്നാണ് ഭീഷണി മുഴക്കിയയാള്‍ ഫോണിലൂടെ പറഞ്ഞത്. ഇത് രാമഭൂമി തന്നെയാണോ? പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുതരുമോ? കൊല്‍ക്കത്ത മുഖ്യമന്ത്രി മമതാ ബാനര്‍ജി ഈ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണണം. എനിക്ക് സംഭവിച്ചത് ഇതാണെങ്കില്‍ മറ്റ് സ്ത്രീകളുടെ സ്ഥിതി എന്താണ്?' ഇതായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്.
ഇനിയാര്ക്കുമെതിരെ ഭീഷണിയുമായി രംഗത്തു വരാതിരിക്കാനാണ് താനിത് പുറം ലോകത്തെ അറിയിക്കുന്നതെന്നും ഖുശ്ബു പറയുന്നു. തനിക്ക് സംഭവിച്ചത് ഇതാണെങ്കില്‍ മറ്റ് സ്ത്രീകളുടെ സ്ഥിതി എന്താകുമെന്നും ഖുശ്ബു ചോദിക്കുന്നു. മഹാരാഷ്ട്രയിലെ മുസ്ലിം കുടുംബത്തിലാണ് ഖുശ്ബു ജനിച്ചത്. തമിഴ് നടനും സംവിധായകനുമായ സുന്ദര്‍.സിയാണ് ഭര്‍ത്താവ്.
https://www.facebook.com/Malayalivartha