അതിശക്തമായ മഴയിലും വെള്ളക്കെട്ടിലും വിറങ്ങലിച്ച് മുംബൈ നഗരം... കോവിഡ് മഹാമാരിയില്‍ വലയുന്ന മഹാനഗരത്തില്‍ നിലയ്ക്കാതെ പെയ്യുന്ന മഴ കനത്ത ആഘാതമായി, വീടുകള്‍ക്കകത്തേക്ക് വെള്ളം ഇരച്ചു കയറി
അതിശക്തമായ മഴയിലും വെള്ളക്കെട്ടിലും വിറങ്ങലിച്ച് മുംബൈ നഗരം. കോവിഡ് മഹാമാരിയില്‍ വലയുന്ന മഹാനഗരത്തില്‍ നിലയ്ക്കാതെ പെയ്യുന്ന മഴ കനത്ത ആഘാതമായി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ വീടുകള്‍ക്കകത്തേക്ക് വെള്ളം ഇരച്ചു കയറി.
മുംബൈയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പെയ്തത് 46 വര്‍ഷത്തിലെ ഏറ്റവും കനത്ത മഴ. കൊളാബ കാലാവസ്ഥാകേന്ദ്രത്തില്‍ 33.2 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്ക് പ്രകാരം 1974 ആഗസ്തിനുശേഷം ഒരു ദിവസമുണ്ടാകുന്ന വലിയ മഴയാണ് ഇത്.
മുംബൈ നഗരത്തില്‍ 24 മണിക്കൂറിനിടെ 331.08 മില്ലിമീറ്റര്‍ മഴയും സമീപദേശങ്ങളില്‍ 162.3 മില്ലിമീറ്റര്‍ മഴയും പെയ്തു.മണിക്കൂറില്‍ 106 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശി. ശക്തമായ മഴയും 80 കിലോമീറ്റര്‍ വേഗത്തില്‍വരെ കാറ്റും ഉണ്ടാകാമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
https://www.facebook.com/Malayalivartha