ബലാത്സംഗത്തിനിരയായ 14 കാരിയുടെ കുട്ടിയെ സംരക്ഷിക്കാനാകില്ലെന്ന് വീട്ടുകാര്‍...മയക്കുമരുന്ന് നൽകിയ ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്..വെള്ളിയാഴ്ച പ്രസവ വേദനയെത്തുടര്‍ന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബലാത്സംഗത്തിനിരയായ 14 കാരിയുടെ കുട്ടിയെ സംരക്ഷിക്കാനാകില്ലെന്ന് വീട്ടുകാര്‍...മയക്കുമരുന്ന് നൽകിയ ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്.വെള്ളിയാഴ്ച പ്രസവ വേദനയെത്തുടര്‍ന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
2019 ഒക്ടോബറിൽ ആണ് സംഭവം നടന്നത്.. വീടിന് സമീപത്തെ പാര്‍ക്കിൽ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോൾ ആറ് ആൺകുട്ടികൾ പാര്‍ക്കിൽ ഉണ്ടായിരുന്നു. കുട്ടിക്ക് അവര്‍ ലഹരിമരുന്ന് ചേര്‍ത്ത ശീതള പാനീയം നൽകിയാതായി കുട്ടി പറയുന്നു .
അത് കഴിച്ച ശേഷം പെൺകുട്ടിയുടെ ബോധം നഷ്ടമായി. പാര്‍ക്കിൽ ബോധം നഷ്ടപ്പെട്ടു കിടക്കുന്ന പെൺകുട്ടിയെ ഒരു സ്ത്രീയാണ് കണ്ടെത്തിയത്. വീട്ടിലെത്തിയപ്പോൾ തന്റെ വസ്ത്രത്തിൽ പെൺകുട്ടി രക്തക്കറ കണ്ടെത്തി. വീട്ടുകാര്‍ വഴക്കു പറയുമെന്ന് പേടിച്ച കുട്ടി സ്വയം വസ്ത്രം കഴുകിയിട്ടു- പോലീസ് പറയുന്നു
ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ അമ്മ കുട്ടിയെ വളര്‍ത്താൻ വിസമ്മതിച്ചാൽ ശിശുവിനെ അനാഥാലയത്തിനു കൈമാറും.. അമ്മയ്ക്കും ഇളയ സഹോദരനുമൊപ്പമാണ് പെൺകട്ടി ഗുരുഗ്രാമിൽ കഴിഞ്ഞിരുന്നത്. 2016ൽ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്ങൽ നിന്നാണ് പെൺകുട്ടിയുടെ കുടുംബം ഗുരുഗ്രാമിലെത്തിയത്.
.സംഭവത്തിൽ പോക്സോ വകുപ്പുകൾ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികളെപ്പറ്റി സൂചന ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പെൺകുട്ടിയിൽ നിന്നും വിവരം ശേഖരിച്ചതായും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു
https://www.facebook.com/Malayalivartha