Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....

16 ആയാല്‍ ഇനി മുതല്‍ കുട്ടിക്കുറ്റവാളിയല്ല; മുതിര്‍ന്നയാള്‍, ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പ്രായപൂര്‍ത്തി ആകാത്തവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന രീതിയില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമം ഭേദഗതി ചെയ്തു

23 APRIL 2015 09:00 AM IST
മലയാളി വാര്‍ത്ത.

പതിനാറായാല്‍ കുട്ടിക്കുറ്റവാളി ഇനി മുതിര്‍ന്നയാള്‍. കുട്ടിക്കുറ്റവാളിയായി  പരിഗണിക്കുന്നതിനുള്ള പ്രായം 18-ല്‍നിന്ന് 16 ആക്കുന്നതിന് ശുപാര്‍ശചെയ്യുന്ന ബാലനീതി നിയമഭേദഗതി ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ അരുണ്‍ ജെയ്റ്റ്‌ലി വെളിപ്പെടുത്തി. ഗൗരവമേറിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കുട്ടിക്കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയിട്ടാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്.


പതിനാറിനും പതിനെട്ടിനുമിടയിലാണ്‌ കുറ്റം ചെയ്യുന്നതെങ്കിലും \'ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്\' അത് പരിശോധിച്ച് കുട്ടിയാണോ മുതിര്‍ന്ന ആളാണോയെന്ന് വിലയിരുത്തും. മനഃശാസ്ത്രജ്ഞരും സാമൂഹിക വിദഗ്ധരും അടങ്ങുന്നതായിരിക്കും ആ ബോര്‍ഡ്. ബോര്‍ഡിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാകും വിചാരണ. പതിനാറിനും പതിനെട്ടിനുമിടയിലുള്ളവര്‍ കൊലപാതകം, ബലാത്സംഗം, കൊള്ള, ആസിഡ് ആക്രമണം മുതലായ അതിഹീനമായ കുറ്റകൃത്യങ്ങളാണ്‌ ചെയ്തതെങ്കില്‍ അവരെ മുതിര്‍ന്നവരെ പോലെ വിചാരണ ചെയ്യണമെന്നുള്ള നിയമഭേദഗതി ബില്ലിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.


ബില്ല് പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും. കഴിഞ്ഞ ആഗസ്റ്റില്‍ കരട് ബില്ലിന് അംഗീകാരം നല്‍കുകയും ലോക്‌സഭയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ, ബില്‍ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടുകയാണ് ചെയ്തത്. എന്നാല്‍, സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ എല്ലാം അംഗീകരിച്ച് കൊണ്ടാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുള്ളത്. കൊലപാതകം, ബലാത്സംഗം, കൊള്ള, ആസിഡ് ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കുട്ടികളെ വിചാരണ ചെയ്യണമെന്നാണ് വ്യക്തമാക്കുന്നത്.


ഗൗരവബുദ്ധിയോടെയാണോ കുട്ടി കുറ്റകൃത്യം ചെയ്തതെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പരിശോധിക്കും. തുടര്‍ന്നാകും വിചാരണ നല്‍കുക. കുട്ടിക്കുറ്റവാളികള്‍ക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ വിധിക്കാന്‍ വിചാരണ കോടതികള്‍ക്ക് അധികാരമില്ലെന്നാണ് ഭേദഗതിയില്‍ വ്യക്തമാക്കുന്നത്. കുറ്റകൃത്യം ചെയ്യുന്ന പ്രായത്തിന് പകരം വിചാരണ നടപടി പൂര്‍ത്തിയായ ശേഷമുള്ള പ്രായം കണക്കിലെടുത്ത് ശിക്ഷ വിധിക്കണമെന്ന ഭേദഗതി നിയമത്തിലെ ശുപാര്‍ശ സ്റ്റാന്റിംഗ് കമ്മിറ്റി തള്ളിയിരുന്നു.


ക്രൂരകുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കുട്ടിക്കുറ്റവാളികള്‍ നിയമത്തിന് മുന്നില്‍ നിന്നും രക്ഷപ്പെടുകയാണെന്ന് ഇതിന് മുമ്പ് മേനക ഗാന്ധി വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ ബസില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ സംഭവം ആര്‍ക്കും മറക്കാന്‍ കഴിയില്ല. പെണ്‍കുട്ടിയെ ബലത്സംഗം ചെയ്ത പ്രതികള്‍ക്ക് കോടതി തക്കതായ ശിക്ഷയും നടപ്പിലാക്കിയില്ല. കാരണം 18 വയസ് പൂര്‍ത്തിയായില്ല എന്ന കാരണത്താലാണ് കുട്ടിക്കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നടപ്പിലാക്കാതിരുന്നതും .ഡല്‍ഹിയിലെ ഈ നീച സംഭവമാണ് ബാലനീതി നിയമഭേദഗതി ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കാന്‍ ഇടയാക്കിയത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (51 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (1 hour ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (1 hour ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (2 hours ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (2 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (2 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (2 hours ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (2 hours ago)

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

.​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്  (3 hours ago)

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും; നരേന്ദ്രമോദിജിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി  (3 hours ago)

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്  (3 hours ago)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...  (3 hours ago)

പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....  (3 hours ago)

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...  (4 hours ago)

Malayali Vartha Recommends