Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

റാലിക്കിടെ കര്‍ഷകന്റെ ആത്മഹത്യ: കര്‍ഷകനെ പ്രകോപിപ്പിച്ച് മരത്തില്‍ കയറ്റിയതെന്ന് സൂചന, മോഡിക്കെതിരെയും കേജ്‌രിവാളിനെതിരെയും കേസെടുക്കണമെന്ന് കോണ്‍ഗ്രസ്

23 APRIL 2015 10:10 AM IST
മലയാളി വാര്‍ത്ത.

ആം ആദ്മി പാര്‍ട്ടി ഭൂമിയേറ്റെടുക്കല്‍ ഭേദഗതിക്കെതിരെ നടത്തിയ റാലിക്കിടെ ഇന്നലെയാണ് ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്‌. എന്നാല്‍, ആ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണങ്ങള്‍. കര്‍ഷകനെ പ്രകോപിപ്പിച്ച് മരത്തില്‍ കയറ്റിയതാണെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഈ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കര്‍ഷകന്‍ ആത്മഹത്യ ചെയ്തിട്ടും അതിനെ കുറിച്ച് യാതൊന്നും ചിന്തിക്കാതെ ആം ആദ്മി പ്രവര്‍ത്തകര്‍ റാലി തുടരുകയാണ് ചെയ്തത്‌. ജന്തര്‍മന്തറിലെ അതീവ സുരക്ഷാ മേഖലയില്‍ നൂറുകണക്കിനു പൊലീസുകാരുടെയും ആയിരക്കണക്കിനു കര്‍ഷകരുടെയും കണ്‍മുന്നില്‍ വച്ചാണ് ഈ കര്‍ഷകന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. രാജസ്ഥാനിലെ ദൗസ സ്വദേശി ഗജേന്ദ്ര സിങ്ങ് എന്ന കര്‍ഷകനാണ് ആത്മഹത്യ ചെയ്തത്‌. ആം ആദ്മിയ്ക്കും ബിജെപിയ്ക്കും ഈ മരണത്തില്‍ പങ്കുണ്ടെന്നാണ് പലരും ഉന്നയിക്കുന്ന പ്രധാന ആരോപണവും.

ഈ കര്‍ഷകന്റെ ആത്മഹത്യ ആം ആദ്മി പാര്‍ട്ടിയെ കുരുക്കിലാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഗജേന്ദ്ര സിങ് ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. റാലിക്കിടെ ചിലര്‍ പ്രകോപിപ്പിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും പരാതി ഉയരുന്നുണ്ട്. ഇതിനെ കുറിച്ചും അന്വേഷിക്കുമെന്നാണ് പോലീസ് പറയുന്നത്.

എന്നാല്‍, ഗജേന്ദ്ര സിങ്ങിനെ താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടും ആം ആദ്മി റാലി ഉപേക്ഷിക്കാന്‍ തയാറാകാത്തതിന് കാരണമെന്താണെന്നും പോലീസ് ചോദിക്കുന്നു. റാലി പതിനൊന്ന് മണിക്ക് തുടങ്ങിയപ്പോള്‍ തന്നെ ഈ കര്‍ഷകന്‍ മരത്തിന്റെ മുകളിലുണ്ടായിരുന്നു. സ്ഥിരമായി എന്ത് പരിപാടി ഉണ്ടായാലും റാലി വീക്ഷിക്കാനാണ് ഇയാള്‍ മരത്തിന്റെ മുകളില്‍ കയറാറുള്ളത്.
അത് കൊണ്ട് തന്നെ ആരും ഇത് ശ്രദ്ധിച്ചിരുന്നില്ല. ഇടയ്ക്കു ഗജേന്ദ്ര സിങ് തോര്‍ത്ത് കഴുത്തില്‍ മുറുക്കിയതോടെയാണ് ആളുകള്‍ക്ക് കാര്യം മനസിലായത്. ഗജേന്ദ്രയോടു താഴെയിറങ്ങാന്‍ എഎപി നേതാവ് അശുതോഷ് പ്രസംഗത്തിനിടെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അയാള്‍ താഴേയ്ക്ക് ചാടിയത്.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയാണ് ചെയ്തത്. കഴിഞ്ഞ മാസമുണ്ടായ പേമാരിയില്‍ കൃഷി നശിച്ച കര്‍ഷകനാണ് താനെന്ന് ഗജേന്ദ്രയുടെ പോക്കറ്റില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഗജേന്ദ്രയുടെ കുടുംബത്തിന്റെ വിവരമറിയാന്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ദൗസ കളക്ടര്‍ കൃഷ്ണ ചന്ദ്ര ശര്‍മ പറഞ്ഞു.


രാജസ്ഥാന്റെ മറ്റു ഭാഗങ്ങളിലുണ്ടായത്ര കാര്‍ഷിക നാശം ഗജേന്ദ്രയ്ക്ക് നേരിടേണ്ടിവന്നിട്ടില്ലെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ഗജേന്ദ്രയ്ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിന്റെ നിരാശയും ഈ കര്‍ഷകനുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഹോട്ടലുകളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് രാജസ്ഥാന്‍ തലപ്പാവുകള്‍ അണിയിക്കുന്നതില്‍ മിടുക്കനായിരുന്നു ഗജേന്ദ്ര. ആ രീതിയിലും ഈ കര്‍ഷകന്‍ വരുമാനമുണ്ടാക്കിയിരുന്നു.മൂന്ന് മക്കളാണ് ഗജേന്ദ്രയ്ക്കുള്ളത്.


എന്നാല്‍, ഈ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെയും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോണ്‍ഗ്രസ് വക്താവ് സത്യവ്രത് ചതുര്‍വേദി ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷകന്റെ ആത്മഹത്യ തടയാന്‍ എ.എ.പിയും പൊലീസും നടപടി സ്വീകരിക്കണമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു.

സംഭവം അറിഞ്ഞ് കര്‍ഷകനെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് എത്തിയതായിരുന്നു മാക്കന്‍.കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആശുപത്രി സന്ദര്‍ശിച്ചു. കര്‍ഷകന്റെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (5 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (8 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends