വെല്‍ ഡണ്‍ രാജീവെന്ന് ധനമന്ത്രി ജെയ്റ്റിലി: വീണ്ടും രാജ്യസഭയിലേക്ക് അയക്കണമെന്ന് യെച്ചൂരിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു

കേരളത്തില്‍ നിന്ന് പോയി സംസ്ഥാനത്തിനായി ഒന്നും ചെയ്യാതെയും നേടിയെടുക്കാതെയും മൂടും തട്ടി പോരുന്ന എം പി മാര്‍ക്കിടയില്‍ എന്തുകൊണ്ടും വ്യത്യസ്തനായ ആളാണ് പി രാജീവ് എം പി. രാഷ്ട്രീയത്തിനതീതമായുള്ള അദ്ദേഹത്തിന്റ പ്രവര്‍ത്തനം അഭിനന്ദനീയം തന്നെയാണ്.കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മുതല്‍ സോഷ്യല്‍ മീഡിയ വരെ ഏകസ്വരത്തിലാണ് രാജീവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
രാജ്യസഭയില്‍ ഏവരുടെയും പ്രശംസ നേടത്തക്കവിധമായിരുന്നു പി രാജീവിന്റെ പ്രവര്‍ത്തനം എന്നത് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമായിരുന്നു. രാജീവിനെ വീണ്ടും സഭയിലേക്ക് അയക്കണമെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ സീതാറാം യെച്ചൂരിയോട് ജെയ്റ്റ്‌ലി ആവശ്യപ്പെട്ടു. ഇക്കാര്യം ആലോചിക്കാമെന്ന് രാജ്യസഭയില്‍ യെച്ചൂരി മറുപടിയും നല്‍കി.
രാജ്യത്തിനാകെ ഗുണകരമാകുന്ന നിരവധി വിഷയങ്ങളിലേക്ക് ഈ കാലയളവില്‍ ശ്രദ്ധ ക്ഷണിക്കാന്‍ പി രാജീവിനു കഴിഞ്ഞിരുന്നു. എംപി ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ച് കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ഒട്ടനവധി ജനോപകാരപ്രവര്‍ത്തനങ്ങളാണ് പി രാജീവ് ചെയ്തത്. കേരളത്തില്‍ നിന്നു പോയ, ഭരണകക്ഷിയില്‍ വരെ അംഗമായിരുന്ന നിരവധി എംപിമാര്‍ സഭയില്‍ ഉണ്ടായിട്ടും അവര്‍ക്കൊന്നും കഴിയാത്ത ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാന്‍ രാജീവിനായി എന്നു സോഷ്യല്‍ മീഡിയയും സാക്ഷ്യപ്പെടുത്തുന്നു.
എറണാകുളം ജില്ലയിലെയും സമീപ ജില്ലകളിലെയും ആയിരക്കണക്കിന് രോഗികള്‍ ദിനംപ്രതി ആശ്രയിക്കുന്ന എറണാകുളം ജനറല്‍ ആശുപത്രിയിലാണ് സര്‍ക്കാരിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള കേരളത്തിലെ ഏക എംആര്‍ഐ സ്‌കാന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ആറു കോടി മുടക്കി നിര്‍മ്മിച്ച ഇതിനായി ഒന്നരക്കോടി രൂപ തന്റെ എംപി ഫണ്ടില്‍ നിന്നാണ് രാജീവ് അനുവദിച്ചത്. കൂടാതെ രാജീവ് മുന്‍കൈയെടുത്ത് മറ്റു സംസ്ഥാനങ്ങളിലെ സിപിഐ(എം) രാജ്യസഭാ എംപിമാരില്‍ നിന്നും ഇതിന് വേണ്ടി ഫണ്ട് അനുവദിപ്പിച്ചു.
സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതിന്റെ നാലിലൊന്ന് നിരക്കിലാണ് ഇവിടെ സ്‌കാന്‍ ചെയ്യുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇവിടെ ദിനം പ്രതി നൂറുകണക്കിനാളുകളാണ് സ്‌കാനിംഗിന് വിധേയമാകുന്നത്.
ജനറല്‍ ആശുപത്രിയില്‍ ഉടന്‍ കമ്മീഷന്‍ ചെയ്യാനിരിക്കുന്ന കാന്‍സര്‍ രോഗ ചികിത്സക്കുള്ള അത്യാധുനിക ഉപകരണം ലീനിയാര്‍ ആക്‌സിലറേറ്റര്‍ 10 കോടി മുടക്കില്‍ സ്ഥാപിക്കാനും പി രാജീവിന്റെ ഇടപെടല്‍ കാരണമായിട്ടുണ്ട്. കേരളത്തിലെ 5 ജില്ലകളിലെ കാന്‍സര്‍ രോഗികള്‍ാണ് ഇതിന്റെ ഗുണഫലം ലഭിക്കുക.
ആലുവ ജില്ലാ ആശുപത്രിയില്‍ സര്‍ക്കാര്‍ വക ഡയാലിസിസ് കേന്ദ്രത്തിനു പിന്നിലും പി രാജീവാണ്. ഒരേ സമയം 22 രോഗികള്‍ക്ക് ഇവിടെ ഡയാലിസിസ് ചെയ്യാനാവും. എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വൃത്തിയുള്ള ഇലക്ട്രോണിക് ടോയ്‌ലറ്റുകള്‍ സ്ഥാപിക്കാന്‍ 2 കോടി രൂപ നല്‍കി. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വാഹനം നല്‍കുന്ന റീച്ച് ടു സ്‌കൂള്‍ പദ്ധതി 10 കോടി മുടക്കുള്ളതാണ്.
രാജീവിനെ പോലെ മികച്ച പാര്‍ലമെന്റേറിയനെ സഭയിലേക്ക് മടക്കി കൊണ്ടു വരണമെന്ന് ധമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആവശ്യപ്പെട്ടതിനു പിന്നാലെ ഗുലാംനബി ആസാദും മായാവതിയും ശരദ് യാദവും ഡെറിക് ഒബ്രിയനും ഇക്കാര്യം പിന്തുണച്ചു. പാര്‍ട്ടി ഇപ്പോള്‍ പ്രധാനപ്പെട്ട ചുമതലയാണ് രാജീവിന് നല്കിയിരിക്കുന്നതെങ്കിലും സഭയുടെ വികാരം പരിഗണിക്കാമെന്നു യെച്ചൂരി പറഞ്ഞു.
ഇത്തരത്തില്‍ സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ ആളുകളെ ഉദ്ദേശിച്ച് നിരവധി പ്രവര്‍ത്തനങ്ങളാണ് പി രാജീവ് എംപിയെന്ന നിലയില്‍ കാഴ്ചവച്ചതെന്ന് സോഷ്യല്‍ മീഡിയയും പറയുന്നു. ഒരു രാജ്യസഭാ അംഗത്തിന് എങ്ങനെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിന് മാതൃകയാണ് പി രാജീവെന്നും എറണാകുളത്തുനിന്നു ലോക്‌സഭയിലും രാജ്യസഭയിലും എത്തിയ മറ്റ് എംപിമാര്‍ക്കൊന്നും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളാണ് രാജീവ് ചെയ്തതെന്നും സോഷ്യല്‍ മീഡിയ ഓര്‍ക്കുന്നു.
അതിനിടെ, സഭയുടെ ചരിത്രം ഇതുവരെ കാണാത്ത തരത്തിലാണ് കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയുന്ന എംപിമാര്‍ക്ക് യാത്രയയപ്പു നല്‍കിയത്. സിപിഐ(എം) അംഗമായ പി രാജീവും സിപിഐയിലെ എം പി അച്യുതനും ഉള്‍പ്പെടെ കാലാവധി കഴിയുന്ന എംപിമാരെ ഗാലറിയിലിരുത്തിയാണ് രാജ്യസഭ വ്യാഴാഴ്ച യാത്രയയപ്പ് നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























