കര്‍ഷകരുടെ ജീവന്‍ വിലപ്പെട്ടത്, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം: മോഡി

ഡല്‍ഹിയിലെ കര്‍ഷക ആത്മഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാര്‍ലമെന്റില്‍ വിശദീകരണം നല്‍കി. കര്‍ഷകരുടെ ജീവന്‍ വിലപ്പെട്ടതാണ്. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം. ഇതിനായി എല്ലാവരില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു. കര്‍ഷകരെ വഞ്ചിക്കരുത്. നമ്മുടെ കര്‍ഷകരെ മരിക്കാന്‍ അനുവദിക്കരുത്. ഇതിനായി എല്ലാവരും ഒറ്റക്കെടായി പ്രവര്‍ത്തിക്കണമെന്നും മോഡി പറഞ്ഞൂ.
മനുഷ്യജീവനേക്കാള്‍ വിലയുള്ളതായി മറ്റൊന്നുമില്ല. എവിടെയാണ് തെറ്റു പറ്റിയതെന്ന് നാം പരിശോധിക്കണം. കര്‍ഷക ആത്മഹത്യ കാലങ്ങളായി നാം നേരിടുന്ന പ്രശ്‌നമാണ് ഇതിന്റെ കാരണം വെളിച്ചത്തുകൊണ്ടുവരണമെന്നും മോഡി ലോക്‌സഭയില്‍ പറഞ്ഞു. കര്‍ഷക ആത്മഹത്യയില്‍ പ്രധാനമന്ത്രിയുടെ വിശദീകരണത്തിനായി പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം സഭയില്‍ ബഹളം വച്ചിരുന്നു. ഇതേതുടര്‍ന്നാണ് മോഡി പ്രതികരിച്ചത്.
വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും സഭയില്‍ വിശദീകരണം നല്‍കിയിരുന്നു. കര്‍ഷക ആത്മഹത്യ രാജ്യത്തിന് നാണക്കേടാണ്. സംഭവത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗജേന്ദ്രയുടെ ആത്മഹത്യാശ്രമത്തെ പ്രവര്‍ത്തകര്‍ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. ഇത് നിര്‍ത്തണമെന്ന പോലീസിന്റെ നിര്‍ദേശം അവര്‍ പാലിച്ചില്ല. ഗജേന്ദ്രയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുന്നതിനും പ്രവര്‍ത്തകര്‍ തടസ്സും സൃഷ്ടിച്ചു. ഗജേന്ദ്രയുടെ മരണത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തെ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരിന്‍െയും പേരില്‍ അനുശോചനം അറിയിക്കുന്നു. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും രാജ്‌നാഥ് സിംഗ് സഭയില്‍ വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാര്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സിംഗ് അറിയിച്ചു.
അതേസമയം, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























