Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്


റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും... തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്, ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന്


സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം


ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ ... തിരുവാഭരണം ചാർത്തി ദീപാരാധന, ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും


അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

യൂറിയ ഉപയോഗിച്ച് ചന്ദ്രനിൽ കട്ടകൾ! ചന്ദ്രനിൽ മനുഷ്യ മൂത്രം ഉപയോഗിച്ച് കട്ടകൾ നിർമിക്കാനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ

15 AUGUST 2020 03:05 PM IST
മലയാളി വാര്‍ത്ത

മൂത്രം ഇനി പാഴാക്കി കളയാനുള്ളതല്ല. മൂത്രത്തിന് ഒരുപാട് ഔഷധ ഗുണങ്ങൾ ആയുർവേദത്തിൽ പറയുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ചികിത്സയ്‌ക്ക് വേണ്ടി സ്വന്തം മൂത്രം മാത്രമല്ല ,ഗോമൂത്രവും കുടിച്ചിരുന്നു. ഇപ്പോഴിതാ പുതിയ കണ്ടുപിടിത്തം മറ്റൊന്നാണ്. ചന്ദ്രനിൽ മനുഷ്യ മൂത്രം ഉപയോഗിച്ച് കട്ടകൾ നിർമിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ. ചന്ദ്രോപരിതലത്തിലെ മണ്ണ്, ബാക്ടീരിയ, ഗുവാർ ബീൻസ് എന്നിവയെല്ലാം ഉപയോഗിച്ച് കട്ടകൾ നിർമിക്കാനാണ് നീക്കമെന്ന് ഐഐഎസ്‌സി അറിയിച്ചു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും (ഐഐഎസ്‌സി) ഐഎസ്ആര്‍ഒയും ചേര്‍ന്നാണ് ഏറെനാള്‍ നിലനില്‍ക്കുന്ന കട്ടകള്‍ നിര്‍മിക്കുന്നത്. യൂറിയ, ചന്ദ്രോപരിതലത്തിലെ മണ്ണ്, ബാക്ടീരിയ, ഗുവര്‍ ബീന്‍സ് എന്നിവയാണ് ഈ കട്ടകളുടെ നിര്‍മാണത്തിലെ അടിസ്ഥാനഘടകങ്ങള്‍ എന്ന് ഐഐഎസ്‌സി അറിയിച്ചു. ഇതില്‍ യൂറിയയ്ക്കായി മനുഷ്യന്റെ മൂത്രം ഉപയോഗപ്പെടുത്താമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

ചന്ദ്രന്റെ ഉപരിതലത്തില്‍ ഈ കട്ടകള്‍ ഉപയോഗിച്ച് താമസസൗകര്യം നിര്‍മിക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു. ജീവശാസ്ത്രവും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങും സംയോജിക്കുന്ന നൂതന സംരംഭമാണിതെന്ന് ഐഐഎസ്‌സി അസിസ്റ്റന്റ് പ്രഫസര്‍ അലോക് കുമാര്‍ പറഞ്ഞു.

മൂത്രത്തില്‍നിന്നുള്ള യൂറിയ ഉപയോഗിക്കുന്നതു ചെലവ് കുറയ്ക്കാനാണ്. സിമന്റിനു പകരം ഗുവര്‍ പശ ഉപയോഗിക്കുന്നതു കൊണ്ട് കാര്‍ബണ്‍ പ്രശ്‌നവും പരിഹരിക്കും. ഒരു പൗണ്ട് (ഏകദേശം അരകിലോ) തൂക്കമുള്ള വസ്തു ബഹിരാകാശത്ത് അയയ്ക്കാന്‍ 7.75 ലക്ഷം രൂപ ചെലവാകുമെന്നാണു റിപ്പോര്‍ട്ട്.

ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചു ഭൂമിയിലും ഇഷ്ടിക ഉണ്ടാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നു ഗവേഷകര്‍ പറഞ്ഞു. ചില സൂക്ഷ്മജീവികള്‍ക്ക് ചയാപചയ പ്രവര്‍ത്തനത്തിലൂടെ ധാതുക്കള്‍ നിര്‍മിക്കാനാകും. ഇത്തരത്തില്‍ 'സ്‌പൊറോസര്‍സീനിയ പാസ്റ്റുറില്‍' എന്ന ബാക്ടീരിയയ്ക്ക് ചയാപചയത്തിലൂടെ കാല്‍സ്യം കാര്‍ബണേറ്റ് നിര്‍മിക്കാം. യൂറോലിറ്റിക് സൈക്കിള്‍ എന്നാണ് ഇതറിയപ്പെടുക. യൂറിയയും കാല്‍സ്യവും ഉപയോഗിച്ചാണ് കാല്‍സ്യം കാര്‍ബണേറ്റ് തരികള്‍ രൂപപ്പെടുന്നത്.

ഇതു പ്രയോജനപ്പെടുത്തി മുന്നോട്ടുപോകാനാണ് ഐഐഎസ്‌സി, ഐഎസ്ആര്‍ഒയുമായി കൈകോര്‍ത്തത്. ചന്ദ്രോപരിതലത്തിലെ മണ്ണിനു സമാനമായ മണ്ണില്‍ ബാക്ടീരിയയെ യോജിപ്പിച്ചു. തുടര്‍ന്ന് ആവശ്യമായ യൂറിയയും കാല്‍സ്യവും പ്രദേശികമായി ലഭിക്കുന്ന ഗുവര്‍ ബീന്‍സില്‍നിന്നുള്ള പശയും ചേര്‍ത്തു കൊടുത്തു. കുറച്ചുദിവസങ്ങള്‍ക്കു ശേഷം ലഭിച്ചത് ഏതു തരത്തിലും രൂപമാറ്റം വരുത്താന്‍ കഴിയുന്ന നല്ല കരുത്തുറ്റ വസ്തുവാണെന്ന് ഗവേഷകര്‍ പറഞ്ഞു. ഇത് ഉപയോഗിച്ച് ഇന്റര്‍ലോക് ഇഷ്ടികകള്‍ നിര്‍മിക്കാനാണ് ഗവേഷകര്‍ ലക്ഷ്യമിടുന്നത്. പലതരത്തിലുള്ള മണ്ണ് പരിശോധിച്ചതിനു ശേഷമാണ് പരീക്ഷണത്തിനുള്ള ബാക്ടീരിയയെ കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ല; നിയമം അതിന്റെ വഴിക്ക് പോകട്ടെ; പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പിൽ  (15 minutes ago)

52 ദിവസമായി ജയിലിലാണ് ഇനിയെങ്കിലും കോടതി തന്നോട് കരുണ കാണിക്കണം....കോടതിയുടെ കാലുപിടിച്ച് പത്മകുമാർ..!വഴങ്ങാതെ കോടതി  (18 minutes ago)

സങ്കടമടക്കാനാവാതെ... കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു  (21 minutes ago)

52 ദിവസമായി സാറേ... ജസ്റ്റിസ് ബദറുദ്ദീന്റെ കാലുപിടിച്ച് പത്മകുമാർ..!രാവണ തല പിടിച്ച് ഉരച്ച് കോടതി..!SIT-യെ പിരിച്ച് വിടും..!  (24 minutes ago)

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം... മൂന്നു മരണം  (30 minutes ago)

ചൊവ്വാഴ്ച മുതൽ ടോൾ പിരിക്കില്ല  (51 minutes ago)

ഗുരുതരമായി പൊള്ളലേറ്റ എ.എസ്.ഐ ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

ഷാഫിക്ക് റീത്ത് വയ്ക്കാൻ ഇറങ്ങി ചോദിച്ചവിനിട്ട് പൊട്ടിച്ച് MP..! രാഹുലിന് ജാമ്യം കിട്ടാൻ ഈ 5 കാരണങ്ങൾ..! കോടതിയിൽ  (1 hour ago)

റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണനയിൽ  (1 hour ago)

ആദ്യത്തെ തൂക്കിക്കൊല്ലൽ  (1 hour ago)

ബന്ധങ്ങളെ വഷളാക്കും  (1 hour ago)

തടസ്സങ്ങൾ മാറി പുതിയ ജോലിയിൽ പ്രവേശിക്കും! ഈ രാശിക്കാർക്ക് ഇന്ന് ഐശ്വര്യലബ്ധി!  (2 hours ago)

കലോത്സവത്തിന് നാളെ തുടക്കം  (2 hours ago)

സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്  (2 hours ago)

കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും  (2 hours ago)

Malayali Vartha Recommends