നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു

മാറ്റിവച്ച നീറ്റ് യു.ജി പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://neet.nta.nic.in/ വഴി ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ ലോഡ് ചെയ്യാം. പരീക്ഷാ കേന്ദ്രം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അഡ്മിറ്റ് കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാ!ള്‍ടിക്കറ്റ് ഇല്ലാത്ത ഒരു ഉദ്യോഗാര്‍ത്ഥിയെയും പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന് എന്‍.ടി.എ വ്യക്തമാക്കി.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ആപ്ലിക്കേഷന്‍ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പരീക്ഷാ കേന്ദ്രത്തിലേക്കുള്ള പ്രവേശനം രാവിലെ 11ന് ആരംഭിക്കും. ഉച്ചയ്ക്ക് 1.30ന് ശേഷം ഒരു ഉദ്യോഗാര്‍ത്ഥിയെയും പരീക്ഷാ കേന്ദ്രത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ല. ഉച്ചയ്ക്ക് 1.45ന് ഇന്‍വിജിലേറ്റര്‍മാര്‍ ടെസ്റ്റ് ബുക്ക് ലെറ്റുകള്‍ വിതരണം ചെയ്യും. ഇത്തവണ പരീക്ഷാ സമയം 195 മിനിട്ടായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. റഫ് വര്‍ക്കുകള്‍ ചെയ്യുന്നതിനായി മുന്‍പ് നല്‍കിയ രണ്ട് പേജുകള്‍ക്ക് പകരം ഇനി മുതല്‍ നാലുപേജുകള്‍ ലഭ്യമാക്കുമെന്നും എന്‍.ടി.എ അറിയിച്ചു.
https://www.facebook.com/Malayalivartha



























