പ്രതീക്ഷ കൈവിടാതെ രാഹുല്‍, കേദാര്‍നാഥിലേക്ക് 16 കിലോമീറ്റര്‍ നടക്കാന്‍ തീരുമാനിച്ച് രാഹുലും സംഘവും, രാഹുല്‍ ആദ്യ ദിനം പിന്നിട്ടത് പത്ത് കിലോമീറ്റര്‍

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ട് മാസത്തെ അജ്ഞാത വാസത്തിന് ശേഷം വളരെ ശക്തിയോടെയാണ് മുന്നോട്ട് വന്നിരിക്കുന്നത്. നരേന്ദ്ര മോഡി സര്‍ക്കാരിനെയും ആം ആദ്മിയെയും ഒരു പാഠം പഠിപ്പിക്കും എന്ന മട്ടിലാണ് രാഹുലിന്റെ ഈ വരവ്. കോണ്‍ഗ്രസിനെ ശക്തിയോടെ അധികാരത്തില്‍ കൊണ്ട് വരിക എന്ന ലക്ഷ്യം മാത്രമാണ് രാഹുലിന്റെ മുന്നില്‍ ഇപ്പോള്‍ ഉള്ളത്. പുതിയ ലക്ഷ്യങ്ങളുമായാണ് രാഹുലിന്റെ ഇപ്പോഴത്തെ കടന്ന് വരവ്.
രാഹുല്‍ അമൂല്‍ ബേബിയാണെന്ന് പറഞ്ഞ പല നേതാക്കള്‍ക്കും രാഹുല്‍ ഉടനടി മറുപടി നല്‍കാനായി കാത്തിരിക്കുകയാണ്. ജനങ്ങളെ ശക്തിയോടെ കോണ്‍ഗ്രസിലേക്ക് കൊണ്ട് വരിക എന്ന ലക്ഷ്യവും രാഹുലിനുണ്ട്.ഇതിന്റെയൊക്കെ ആദ്യ ചുവടാണ് രാഹുലിന്റെ ഹിമാലയ യാത്ര.
ഗൗരീകുണ്ഡില്‍നിന്നും കേദാര്‍നാഥിലേക്കാണ് ട്രക്കിങ്. ആദ്യദിനം കാല്‍നടയായി പത്തുകിലോമീറ്ററോളം താണ്ടിയ രാഹുലും സംഘവും ഇന്ന് ശേഷിച്ച ഏഴ് കിലോമീറ്ററും പിന്നിട്ട് കേദാര്‍നാഥിലെത്തും. വ്യാഴാഴ്ച ലിഞ്ചോളിയിലാണ് രാഹുലും സംഘവും രാത്രിതാമസിച്ചത്. കേദാര്‍നാഥ് ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കുന്നതിനാണ് രാഹുല്‍ കാല്‍നടയായി ക്ഷേത്രത്തിലെത്തിയത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്, എഐസിസി ജനറല്‍ സെക്രട്ടറി അംബികാ സോണി എന്നിവരും രാഹുലിന്റെ സംഘത്തിലുണ്ട്.
വ്യാഴാഴ്ച ഡെറാഡൂണിലെ ജോളി ഗ്രാന്റ് വിമാനത്താവളത്തിലെത്തിയ രാഹുലും സംഘവും അവിടെനിന്ന് ഗൗരൂകുണ്ഡിലേക്ക് വിമാനമാര്‍ഗം സഞ്ചരിച്ചു. 2013ലുണ്ടായ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നടിഞ്ഞ കേദാര്‍നാഥിലും ഉത്തരാഖണ്ഡിലെ മറ്റുഭാഗങ്ങളിലും സര്‍ക്കാര്‍ കൈക്കൊണ്ട പുനരുദ്ധാരണ നടപടികള്‍ രാഹുല്‍ വിലയിരുത്തുമെന്ന് പാര്‍ട്ടി അറിയിച്ചിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ക്കായി സീസണില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും രാഹുല്‍ വിലയിരുത്തും.ന്യൂനപക്ഷ പ്രീണനമാണ് കോണ്‍ഗ്രസ്സിന്റെ പരാജയത്തിന് കാരണമെന്നും പലരും ആരോപിക്കുന്നു. ഈ ആരോപണത്തെ മാറ്റിമറിക്കാനാണ് രാഹുലിന്റെ കേദാര്‍ നാഥ് സന്ദര്‍ശനമെന്നും വിലയിരുത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























