Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....

ഞാന്‍ തെറ്റുകാരനാണ് കുട്ടി, എനിക്ക് നിന്റെ അച്ഛന്റെ മരണം തടയാനായില്ല....ആം ആദ്മി നേതാവ് അശുതോഷ് ചാനല്‍ ചര്‍ച്ചക്കിടെ പൊട്ടിക്കരഞ്ഞു

25 APRIL 2015 09:05 AM IST
മലയാളി വാര്‍ത്ത.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് റാലിക്കിടെ തുങ്ങി മരിച്ച കര്‍ഷകന്റെ ആത്മഹത്യ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. കര്‍ഷകന്റെ ആത്മഹത്യ പ്രധാനമായി ബാധിച്ചിരിക്കുന്നത് ആം ആദ്മി പാര്‍ട്ടിയെയാണ്. കര്‍ഷകന്‍ ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുമ്പോഴും ആം ആദ്മി നേതാക്കള്‍ ആരും തന്നെ തടയാനായി മുന്നോട്ട് വന്നില്ല. കര്‍ഷകന്റെ ആത്മഹത്യ വലിയ ആഘാതമാണ് എഎപിയ്ക്ക് സൃഷ്ടിച്ചിരിക്കുന്നത്. ആം ആദ്മി നേതാവ് അശുതോഷ് ഒരു കൊച്ചുകുട്ടിയെപ്പോലെ ചാനല്‍ അഭിമുഖത്തില്‍ പൊട്ടികരഞ്ഞത് വലിയ വാര്‍ത്തയായിരിക്കുകയാണ് ഇപ്പോള്‍.

ആജ്തക് ചാനലിന്റെ അഭിമുഖത്തിലാണ് അദ്ദേഹം പൊട്ടിക്കരഞ്ഞത്. കര്‍ഷകന്റെ ആത്മഹത്യയില്‍ എഎപിയ്‌ക്കെതിരെ വന്ന ആരോപണങ്ങള്‍ അശുതോഷിന് താങ്ങാനായില്ല. പാര്‍ട്ടി മനസ്സാവാചാ അറിയാത്ത കാര്യങ്ങള്‍ ആരോപണമായി വന്നാല്‍ എന്തുചെയ്യും എന്ന് ചോദിച്ചാണ് അദ്ദേഹം കരയാന്‍ തുടങ്ങിയത്.

കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഉത്തരങ്ങള്‍ നല്‍കിയത്. ഇത്തരം നിര്‍ണായക പ്രശ്‌നങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് മാദ്ധ്യമപ്രവര്‍ത്തനമല്ലെന്നും അത്തരം മാദ്ധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൈകൂപ്പി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ഗജേന്ദ്ര സിങ്ങിന്റെ 17കാരിയായ മകള്‍ മേഘയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. തന്റെ അച്ഛന്റെ കീശയില്‍ക്കിടന്ന വ്യാജ ആത്മഹത്യാക്കുറിപ്പ് ആരാണ് തയ്യാറാക്കിയതെന്നും ആരാണ് അച്ഛന്റെ മരണത്തിന് ഉത്തരവാദിയെന്നും മേഘ ചോദിച്ചപ്പോഴാണ് അശുതോഷിന് നിയന്ത്രണം വിട്ട് പോയത്.\'ഞാന്‍ തെറ്റുകാരനാണ് കുട്ടി. എനിക്ക് നിന്റെ അച്ഛന്റെ മരണം തടയാനായില്ലെ\'ന്നു പറഞ്ഞാണ് അശുതോഷ് പൊട്ടിക്കരഞ്ഞത്.

ഇത്തരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നതിനുവേണ്ടിയല്ല താന്‍ രാഷ്ട്രീയത്തിലെത്തിയതെന്ന് അശുതോഷ് പറഞ്ഞു. ഗജേന്ദ്രയുടെ മരണത്തെ രാഷ്ട്രീയ ഉപകരണമാക്കി മാറ്റരുതെന്ന് അശുതോഷ് രാജ്‌നാഥ് സിങ്ങിനോടും അജയ്മാക്കനോടും സോണിയ ഗാന്ധിയോടുമായി അഭ്യര്‍ത്ഥിച്ചു.

രാജസ്ഥാനിലെ നംഗല്‍ ജമര്‍വാദ ഗ്രാമത്തിലിരുന്നുകൊണ്ടാണ് മേഘ ഈ പരിപാടിയില്‍ പങ്കെടുത്തത്. മേഘയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാകാതെ പൊട്ടിക്കരഞ്ഞ അശുതോഷ്, തന്റെ മുഖം ക്യാമറയില്‍ വരാതിരിക്കാന്‍ കൈകൊണ്ട് മറച്ചുപിടിക്കുകയും ചെയ്തു. ഗജേന്ദ്രയുടെ മരണം ആം ആദ്മിയെ എത്രത്തോളം വേട്ടയാടുന്നുണ്ടെന്നതിന് തെളിവാണ് അശുതോഷിന്റെ കരച്ചിലെന്ന് രാഷ്ട്രീയ നേതാക്കന്മാര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (47 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (1 hour ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (1 hour ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (2 hours ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (2 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (2 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (2 hours ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (2 hours ago)

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

.​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്  (3 hours ago)

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും; നരേന്ദ്രമോദിജിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി  (3 hours ago)

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്  (3 hours ago)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...  (3 hours ago)

പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....  (3 hours ago)

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...  (4 hours ago)

Malayali Vartha Recommends