രാഹുല്‍ ഇനി സ്വാമിജി, കേദാര്‍നാഥില്‍ പ്രവേശിച്ചപ്പോള്‍ ഊര്‍ജപ്രവാഹമുണ്ടായി

രണ്ട് മാസത്തെ അജ്ഞാതവാസത്തിന് ശേഷം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരികെയെത്തിയത് പൂര്‍ണ ശക്തിയോടെയാണ്. ബിജെപിയെയും ആം ആദ്മിയെയും വെല്ലുവിളിച്ചാണ് രാഹുലിന്റെ വരവ്.
രാഹുലിന്റെ കേദാര്‍നാഥിലെ യാത്ര രാഷ്ട്രീയത്തില്‍ തന്നെ വന്‍ചര്‍ച്ചയായിരിക്കുകയാണ്. കേദാര്‍നാഥിലെ ക്ഷേത്ര ദര്‍ശനത്തെ കുറിച്ചും മാധ്യമങ്ങളോട് വാതോരാതെയാണ് രാഹുല്‍ സംസാരിച്ചത്.
കേദാര്‍നാഥ് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ ഊര്‍ജപ്രവാഹം അനുഭവപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 16 കി.മീ. നടന്നാണ് രാഹുല്‍ ക്ഷേത്രത്തിലെത്തിയത്. ഒന്നും ചോദിക്കാനല്ല, 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ ജീവന്‍നഷ്ടപ്പെട്ടവരോടുള്ള ആദരമര്‍പ്പിക്കാനാണ് കേദാര്‍നാഥിലെത്തിയതെന്നും രാഹുല്‍ പറയുന്നു.
പ്രളയം ഏറ്റവുമധികം ബാധിച്ചത് കേദാര്‍നാഥിലാണ്. 2013ല്‍ കേദാര്‍നാഥ് സന്ദര്‍ശിച്ചകാര്യം അദ്ദേഹം അനുസ്മരിച്ചു. കേദാര്‍നാഥില്‍ ഹെലിക്കോപ്റ്ററിലെത്തിയാല്‍ അത് പ്രളയത്തില്‍ ജീവന്‍പൊലിഞ്ഞവരോടുള്ള അനാദരമാകും. അതിനാലാണ് തീര്‍ഥാടകര്‍ ഇവിടേക്കെത്തുന്ന വഴിയിലൂടെ നടന്നുതന്നെ വന്നതെന്നും രാഹുല്‍ പറഞ്ഞു. പ്രളയശേഷം ഇവിടെ ജോലിചെയ്യുന്നവരില്‍ ആത്മവിശ്വാസം വളര്‍ത്താനും കൂടിയാണ് ഇവിടേക്ക് നടന്നെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























