പശ്ചിമ ബംഗാളില്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിനിടെ അക്രമം; ഒരാള്‍ വെടിയേറ്റ് മരിച്ചു

പശ്ചിമ ബംഗാളിലെ 91 മുനിസിപ്പാലിറ്റികളിലായി നടക്കുന്ന തെരഞ്ഞെടുപ്പിനിടെ ആക്രമണം. വെടിയേറ്റ് ഒരാള്‍ മരിച്ചു. ബര്‍ദ്വാന്‍ ജില്ലയിലെ കത്വ ബസ് സ്റ്റാന്റിനടുത്തുള്ള പോളിംഗ് ബൂത്തിലാണ് സംഭവം. മുപ്പതുകാരനായ ഇന്ദ്രജിത്ത് സിംഗാണ് ഏറ്റവും അടുത്ത് നിന്നും വെടിയേറ്റ് മരിച്ചത്.
മരണവാര്‍ത്ത സ്ഥിരീകരിച്ച ജില്ലാ മജിസ്‌ട്രേറ്റ് സൗമിത്ര മോഹന്‍ സംഭവത്തില്‍ പോളിംഗ് അധികൃതരില്‍ നിന്നും റിപ്പോര്‍ട്ട് തേടി. പതിനാലാം വാര്‍ഡിലെ പോളിംഗ് ബൂത്ത് പിടിച്ചെടുക്കാന്‍ ഒരു ഗുണ്ട നടത്തിയ ശ്രമത്തെ ചെറുത്തതിനാണ് തങ്ങളുടെ പാര്‍ട്ടി പിന്‍തുടര്‍ച്ചക്കാരനായ ഇന്ദ്രജിത്തിനെ വെടിവച്ച് കൊന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
ബര്‍ദ്വാനില്‍ പാഞ്ചു സോന്‍കാര്‍(55)എന്നയാള്‍ക്ക് കാല്‍പാദത്തില്‍ വെടികൊണ്ട് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ബി.എന്‍. ബോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കത്വയിലെ പല വാര്‍ഡുകളിലും ബോംബ് ആക്രമണങ്ങള്‍ ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ടെന്നും അവ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും എസ്.പി കുനാല്‍ അഗര്‍വാള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























