Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....

നേപ്പാളിലും ഉത്തരേന്ത്യയിലുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 900 കവിഞ്ഞു; ഇന്ത്യയില്‍ മരിച്ചവര്‍ 20

25 APRIL 2015 06:42 PM IST
മലയാളി വാര്‍ത്ത.

നേപ്പാളിലും ഉത്തരേന്ത്യയിലുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 900 കവിഞ്ഞു. നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 688 ആയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യയില്‍ മരണസംഖ്യ 20 ആയി ഉയര്‍ന്നിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. അതേസമയം, ഒട്ടേറെ ഇന്ത്യക്കാര്‍ നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിയിട്ടുണ്ട്. ഇവരെ അടിയന്തരമായി ഒഴിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ദേശം നല്‍കി. 
ഇന്നു രാവിലെ 11.40ന് ആണ് നേപ്പാളിനെയും ഉത്തരേന്ത്യയേയും വിറപ്പിച്ച് ഒരു മിനിറ്റ് നീണ്ടു നിന്ന ശക്തമായ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാള്‍ തലസ്ഥാനമായ കഠ്മണ്ഡുവിന് 80 കിലോമീറ്റര്‍ കിഴക്കുള്ള പൊഖ്‌റയിലാണ്. ഇവിടെ രണ്ട് കിലോമീറ്റര്‍ താഴ്ചയിലാണ് പ്രകമ്പനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അധികൃതര്‍ അറിയിച്ചു.
ആദ്യ ഭൂചലനത്തെ തുടര്‍ന്ന് 12 തുടര്‍ചലനങ്ങളും നേപ്പാളിലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇവയ്ക്ക് 4.5 മുതല്‍ 6.6 വരെ തീവ്രതയാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്. നിരവധിപ്പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. നേപ്പാള്‍ തലസ്ഥാനമായ കഠ്മണ്ഡുവില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. ധരാഹരയില്‍ ചരിത്രപ്രധാനമായ ഒന്‍പതുനിലയുള്ള കെട്ടിടം തകര്‍ന്നതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ നാനൂറില്‍ അധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. എവറസ്റ്റിന്റെ ബേസ് ക്യാംപില്‍ രണ്ട് പേര്‍ മരിച്ചതായി സൂചനകളുണ്ട്. ഒട്ടേറെ പര്‍വതാരോഹകര്‍ കുടങ്ങിക്കിടക്കുന്നുണ്ട്. നേപ്പാളിലേക്കുള്ള എയര്‍ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. 
ഉത്തരേന്ത്യയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. ഭൂകമ്പ ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി മോദി ഫോണില്‍ സംസാരിച്ചു. നേപ്പാള്‍ പ്രധാനമന്ത്രിയുമായും പ്രസിഡന്റുമായും ഫോണില്‍ സംസാരിച്ച മോദി ഭൂകമ്പ കെടുതികള്‍ നേരിടുന്നതിന് ഇന്ത്യയുടെ എല്ലാവിധ പിന്തുണയും അറിയിച്ചു. ദുരിത മേഖലയിലേക്ക് ഇന്ത്യ ദുരിതാശ്വാസ സംഘത്തെ അയച്ചിട്ടുണ്ട്.
നേപ്പാളിലെ ഭൂചലനത്തില്‍ 600 ഓളംപേര്‍ മരിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ ഒരു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ അറിയാന്‍ വിളിക്കേണ്ട നമ്പര്‍- 011-23012113, 2301104, 23017905.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (52 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (1 hour ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (1 hour ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (2 hours ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (2 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (2 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (2 hours ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (2 hours ago)

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

.​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്  (3 hours ago)

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും; നരേന്ദ്രമോദിജിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി  (3 hours ago)

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്  (3 hours ago)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...  (3 hours ago)

പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....  (3 hours ago)

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...  (4 hours ago)

Malayali Vartha Recommends