Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഭൂകമ്പത്തില്‍ തകര്‍ന്ന് തരിപ്പണമായ നേപ്പാളിന് സഹായ ഹസ്തവുമായി മോഡിയുടെ ഓപ്പറേഷന്‍ മൈത്രി

26 APRIL 2015 10:26 PM IST
മലയാളി വാര്‍ത്ത.

സംഘര്‍ഷബാധിതമായ യെമനില്‍ നിന്നും ഇന്ത്യന്‍ പൗരന്‍മാരെയും ഒപ്പം ഒട്ടേറെ വിദേശികളെയും രക്ഷിച്ച് ലോകത്തിന്റെയാകെ ആദരം നേടിയ ഓപ്പറേഷന്‍ റാഹത്തിന് പിന്നാലെ ഭൂകമ്പത്തില്‍ അപ്പാടെ തകര്‍ന്ന നേപ്പാളിനെ സഹായിക്കാന്‍ സൗഹൃദത്തിന്റെ കരം നീട്ടി ഓപ്പറേഷന്‍ മൈത്രിയുമായി ഇന്ത്യ. 
2200ല്‍ അധികം പേരുടെ മരണത്തിനിടയാക്കി ശക്തമായ ഭൂചലനത്തില്‍ തകര്‍ന്നു തരിപ്പണമായ അയല്‍രാജ്യത്തിന് സഹായവുമായി ആദ്യം രംഗത്തെത്തിയ രാജ്യം ഇന്ത്യയായിരുന്നു. ഭൂചലനത്തില്‍ ഏറെ നാശനഷ്ടങ്ങള്‍ സംഭവിച്ച സ്വദേശത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ കാഴ്ചവച്ച അതേ തീക്ഷണതയോടെയാണ് ഭൂചലനത്തില്‍ തകര്‍ന്നു പോയ അയല്‍രാജ്യത്തെയും സഹായിക്കാന്‍ ഇന്ത്യ രംഗത്തെത്തിയത്. 
നേപ്പാളിന്റെ വേദന നമ്മുടേത് കൂടിയാണ് എന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിന്റെ വേദനകളില്‍ ഇന്ത്യയ്ക്കുള്ള സഹാനുഭൂതി അറിയിച്ചിരുന്നു. ഭൂചലനമുണ്ടായ ഉടനെ നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാളയുമായും പ്രസിഡന്റ് റാം ബരണ്‍ യാദവുമായും ടെലഫോണില്‍ സംസാരിച്ച മോദി രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യയുടെ എല്ലാവിധ പിന്തുണയും സഹകരണവും അറിയിക്കുകയും ചെയ്തു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ദുരന്തമേഖലയില്‍ പെട്ടുപോയ 500ല്‍ അധികം ഇന്ത്യക്കാരെ ഇതുവരെ മടക്കിയെത്തിച്ചിട്ടുണ്ട്. നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ പേരെ തിരികെയെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 
ഭൂചലനത്തെ തുടര്‍ന്ന് ഏറെപ്പേര്‍ മരിച്ചു വീണ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ദേശീയ ദുരന്തനിവാരണ സേനയുടെ വിവിധ ടീമുകളെ ഇന്ത്യ നേപ്പാളിലേക്ക് അയച്ചിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഒന്‍പത് വിമാനങ്ങളും നേപ്പാളിലേക്ക് അയച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലിസ് വിമാനം മൂന്നര ടണ്‍ വരുന്ന ഭക്ഷണവും മരുന്നും വസ്ത്രങ്ങളുമായി നേപ്പാളിലേക്ക് പോയിട്ടുണ്ട്. 
ദേശീയ ദുരന്ത നിവാരണ സേനയുടെ ആദ്യ സംഘം ഇന്നലെ വൈകുന്നേരം തന്നെ കഠ്മണ്ഡുവില്‍ എത്തിയിരുന്നു. ഇതുവരെ 10 ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങളാണ് നാശനഷ്ടം സംഭവിച്ചിടങ്ങളില്‍ എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ഓരോ സംഘത്തിലും 45 അംഗങ്ങളെ വീതം വിന്യസിച്ചിട്ടുണ്ട്. അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ സഹായിക്കുന്ന ലൈഫ് ഡിറ്റക്ടര്‍ അടക്കമുള്ള അത്യാധുനിക സംവിധാനങ്ങളുമായാണ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും നേപ്പാളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിന്‍ കോള്‍ ചാര്‍ജുകളും സര്‍ക്കാര്‍ മൂന്നു ദിവസത്തേക്ക് വെട്ടിക്കുറച്ചു. നേപ്പാളിലേക്കുള്ള വിളികള്‍ക്ക് ബിഎസ്എന്‍എല്‍ അടുത്ത മൂന്നു ദിവസത്തേക്കു ലോക്കല്‍കോള്‍ നിരക്കു മാത്രമേ ഈടാക്കുവെന്ന് അറിയിച്ചു. ഇതിന് പുറമെ, നേപ്പാള്‍ ജനതയ്ക്ക് ദാഹജലം എത്തിച്ച് ഇന്ത്യന്‍ റയില്‍വെയും ഇന്ത്യയുടെ മാനുഷിക ഭാവത്തിന്റെ ഉദാത്ത മാതൃകയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (6 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (7 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (12 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (12 hours ago)

Malayali Vartha Recommends