ഐഐഎസ്ഇആര്‍ പരീക്ഷയും സിയുസിഇടി പരീക്ഷയും ഒരേ ദിവസം; വിദ്യാര്‍ഥികള്‍ നട്ടം തിരിയും; രണ്ടു പരീക്ഷയും നടക്കുന്നത് സെപ്റ്റംബര്‍ 18 ന്; ഐഐഎസ്ഇആര്‍ പരീക്ഷ 18 നും സിയുസിഇടി പരീക്ഷ 18 മുതല്‍ 20 വരെയും നടക്കും

ദേശീയ തലത്തിലെ രണ്ടു പ്രമുഖ പരീക്ഷകള്‍ ഒന്നിച്ചു വന്നത് വിദ്യാര്‍ഥികളെ നട്ടം തിരിയിക്കും. രണ്ടു പ്രവേശന പരീക്ഷകളില്‍ ഒന്നിച്ച് എഴുതാന്‍ തയ്യാറെടുത്ത് വിദ്യാര്‍ഥികര്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ എതെങ്കിലും ഒരു പരീക്ഷയില്‍ മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. ഇത് വര്‍ഷങ്ങള്‍ നീണ്ട വിദ്യാര്‍ഥികളുടെ തയ്യാറെടുപ്പ് പാഴാക്കുകയും ചെയ്യും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റി വച്ച രാജ്യത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് സ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഐ.ഐ.എസ്.ഇ.ആര്‍ പ്രവേശന പരീക്ഷയും കേന്ദ്ര യൂണിവേഴ്‌സിറ്റികളിലേക്ക് നടക്കുന്ന സിയുസിഇടി പ്രവേശന പരീക്ഷയും ഒരേ ദിവസമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഐ.ഐ.എസ്.ഇ.ആര്‍ പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 18 നും സിയുസിഇടി പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 18 മുതല്‍ 20 വരെയുള്ള മൂന്ന് ദിവസങ്ങളിലായിയാണ് നടക്കുന്നത്. ദേശീയ തലത്തില്‍ നടക്കുന്ന പരീക്ഷയാതുകൊണ്ടു തന്നെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഈ പരീക്ഷ എഴുതുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലും ദീര്‍ഘദൂരം യാത്രചെയ്ത് പരീക്ഷ കേന്ദ്രത്തിലെത്തിയാലും ഒരിക്കലും രണ്ടു പരീക്ഷകളും ഒരെ സമയം എഴുതാന്‍ സാധിക്കില്ല. ഇതിന് മുമ്പ് ഒരിക്കലും ഇത്തരത്തില്‍ ദേശീയതലത്തിലുള്ള ഇത്തരം പ്രവേശന പരീക്ഷകള്‍ ഒന്നിച്ച് നടത്തിട്ടില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റി വയ്ക്കുകയും ഈ വിദ്യാഭ്യാസ വര്‍ഷം നഷ്ടപ്പെടാതിരിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം പെട്ടന്ന് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചതും അതിനെ തുടര്‍ന്ന് തയ്യാറാക്കിയ പരീക്ഷ ടൈംടേബിളിനുണ്ടായ പിഴവുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
ഇത് വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക വര്‍ധിച്ചു. കോടതിയെ സമിപിക്കാനുള്ള സാവകാശം പോലും വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനപ്രതിനിധികളും കേന്ദ്ര സംസ്ഥാന സര്‍ക്കാരും ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
https://www.facebook.com/Malayalivartha


























