ഇന്ത്യയുടെ യു എന്‍ സ്ഥിര അംഗത്വത്തിനായുള്ള ചുവടുവയ്പ്പ്... ഇത് ഇന്ത്യന്‍ നയതന്ത്ര വിജയം ജിങ് പിങ്ങിന്റെ ദുര്‍ഭരണത്താല്‍ സുരക്ഷാ സമിതിയില്‍ നിന്നും ചൈന പുറത്താകും ?

ഏഷ്യയിലെ പ്രബല രാജ്യമായ ചൈനയെ മറികടന്നു നേടിയ നയതന്ത്ര വിജയമാണ് ഇന്ത്യയുടെ യുഎന്‍ കമ്മീഷന്റെ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം .നെറികേടും കൊള്ളിവയ്പ്പുമായി ലോകരാജ്യങ്ങളെ വരുതിക്ക് നിര്‍ത്താന്‍ ചൈന നടത്തി വരുന്ന തീവ്രശ്രമങ്ങള്‍ക്ക് കിട്ടിയ എട്ടിന്റെ പണി എന്ന് പറഞ്ഞാല്‍ മതി .പാകിസ്ഥാന്റെ വക്താവായാണ് പലപ്പോഴും യു എന്നില്‍ സംസാരിക്കുന്നതു പോലും .ഇന്ത്യയെ ഭീകരരാഷ്ട്രമാക്കാന്‍ പറ്റുമോ എന്ന് വരെ ചൈന ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തത് ആര്‍ക്കും മറക്കാന്‍ കഴിയാത്ത കാര്യമാണ് .
എഫ് എ ടി എഫിന്റെ ഭീകരവിരുദ്ധ നയങ്ങളെയും മാനദണ്ഡങ്ങളെയും പുല്ലുവില കല്പിച്ചാല്‍ മതി എന്ന് പാകിസ്താനോട് തുറന്നടിച്ച ചൈനീസ് വിദേശകാര്യ മന്ത്രിയായ വാങ് യിയുടെ നിലപാട് ഒരിക്കലും അംഗീകരിക്കാനും കഴിയുന്നതല്ല .ജനാധിപത്യ ശക്തിയായ ഇന്ത്യയെ പരസ്യമായി പലകുറി സുരക്ഷാ സമിതിയില്‍ മുറിവേല്പിച്ച രാജ്യമാണ് ചൈന എന്നതിനാല്‍ തന്നെ അവരുടെ ഓരോ നയതന്ത്ര നീക്കത്തെയും ഇന്ത്യ സസൂക്ഷമം നിരീക്ഷിച്ചു വരികയാണ് .യു എന്നില്‍ കാശ്മീര്‍ വിഷയത്തിലെ ഇന്ത്യന്‍ നിയമം ചോദ്യം ചെയ്ത പാകിസ്ഥാന്റെ നടപടികളെ പിന്തുണച്ച ഏക സ്ഥിര അംഗം എന്ന നിലയ്ക്ക് ചൈനയുടെ സാന്നിത്യം ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായി തുടരുകയാണ് .യു എന്നില്‍ ആറാമതൊരു സ്ഥിര അങ്കം ഇന്ത്യ ആകണമെന്നാണ് ചൈന ഒഴികെയുള്ള രാജ്യങ്ങളുടെ അഭിപ്രായം എന്നതിനാല്‍ തന്നെ അവരുടെ ഓരോ നീക്കവും ഇന്ത്യക്ക് അപകടകരമായി മാറുകയാണ് .
ഇതിനിടയില്‍ യു എന്നിന്റെ കീഴിലുളള എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിലേക്കുള്ള ഇന്ത്യന്‍ വിജയം സുരക്ഷാ സമിതിയിലേക്ക് സ്ഥിര അംഗത്വത്തിനുള്ള സാധ്യത വിദൂരമല്ല എന്ന കാര്യമാണ് വ്യക്തമാകുന്നത് .യുഎന്നിന്റെ ഇക്കോസോക് ബോഡിയില്‍ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു എന്നത് ചൈനയ്ക്കും പാകിസ്ഥാനും ഒരു പോലെ ആഘാതം നല്‍കിയിരിക്കുകയാണ് . യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തിയാണ് ഇക്കാര്യം അറിയിച്ചത്.ഇന്ത്യയെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് തിരുമൂര്‍ത്തി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം വന്നത് . ലിംഗ സമത്വത്തിനും സ്ത്രീശാക്തീകരണത്തിനുമായുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.സ്ത്രീ ശാക്തീകരണത്തിനുള്ള സംഘടനയാണ് ഇക്കോസോക്.
ചൈന, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എന്നാല്‍ ഇന്ത്യയും അഫ്ഗാനിസ്താനും നേടിയ വോട്ടിന്റെ പകുതി പോലും ചൈന നേടിയില്ല എന്നത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ചൈനയ്ക്ക് ഉള്ള യഥാര്‍ത്ഥ സ്ഥാനമെന്താണ് എന്നതുകൂടി വ്യക്തമാക്കുകയാണ് .ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലിനു മുന്നില്‍ ചൈനയിലെ ഏകാധിപത്യ ഭരണത്തിന് ഒരു സ്ഥാനവുമില്ല എന്നുള്ളതും ജിങ് പിംഗ് ഭരണകൂടത്തിന്റെ അടിത്തറ ഇളകിതുടങ്ങി എന്നതും സൂചിപ്പിക്കുന്നതാണ് ഈ നയതന്ത്രവിജയം .കള്ളക്കളികള്‍ പലതും പയറ്റിയ ചൈന ഇപ്പോള്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നും വിയോജിപ്പുകള്‍ ഏറ്റുവാങ്ങുന്നത് വ്യക്തമാവുകയാണ്
.പ്രബലമായ പല യൂറോപ്യന്‍ രാജ്യങ്ങളും ചൈനയുടെ കോവിഡ് കാലത്തെ മുതലെടുപ്പിനെ എതിര്‍ത്തവരാണ് .മനുഷ്യക്കടത്തും ഗര്‍ഭച്ഛിദ്രവും വന്‍ തോതില്‍ നടത്തുന്നതായുള്ള ചൈനയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വ്യക്തമായിരുന്നു .ഇത്തരത്തില്‍ നടത്തുന്ന പൈശാചിക പ്രവണതകള്‍ കൂടുതലായുള്ള രാജ്യത്തെ കുറിച്ചുള്ള ധാരണയും ചൈനയുടെ ദയനീയ പരാജയത്തിന് വഴിയൊരുക്കിയ മറ്റൊരു ഘടകം കൂടിയാണ്
"
https://www.facebook.com/Malayalivartha
























