ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി

പൊലീസ് അനാവശ്യ നിബന്ധനകള്‍വച്ചുവെന്ന് ആരോപിച്ച് ടിവികെ അധ്യക്ഷന്‍ വിജയുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി. 22 നിബന്ധനകളോടെയാണ് പൊലീസ് അനുമതി നല്‍കിയത്. മൂന്നാം തവണയാണ് കടലൂര്‍ പര്യടനം റദ്ദാക്കുന്നത്. നാളെ വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ പര്യടനം നടത്തും. വൈകുന്നേരം മൂന്ന് മണി മുതലാണ് റോഡ് ഷോ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാല് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ദേശീയനേതാക്കള്‍ എത്തുകയാണ് തമിഴ്‌നാട്ടില്‍. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കോയമ്പത്തൂരിലെ രണ്ടിടങ്ങളില്‍ റോഡ് ഷോ നടത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പൊന്നേരി, റാണിപ്പോട്ട്, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ ഇന്ന് പര്യടനം നടത്തി.
മണ്ഡല പുനര്‍ നിര്‍ണയ നീക്കത്തില്‍ തമിഴ് വികാരം ആളിക്കത്തിച്ചായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രചാരണം. ആര്‍എസ്എസും ബിജെപിയും തമിഴ്‌നാടിനെയും തമിഴ് സംസ്‌കാരത്തെയും ആക്രമിക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ താന്‍ തമിഴ്‌നാട്ടുകാരനായി മാറും. ഇന്നലെ പാര്‍ലമെന്റില്‍ പുതിയ ബില്ല് കൊണ്ടുവന്നു. വനിതാ ബില്‍ എന്നാണ് പറഞ്ഞത്. ഇതിന് പിറകില്‍ മണ്ഡല പുനര്‍നിര്‍ണയം ആയിരുന്നു. ആ ബില്ലിനെ നമ്മള്‍ ഒരുമിച്ച് തോല്‍പിച്ചു. തമിഴ് ജനതയെ ഇനിയും കേന്ദ്രത്തിന് മനസിലായിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
https://www.facebook.com/Malayalivartha

























