ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി

സ്മാര്‍ട്ട് ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വര്‍ഷം ആദ്യമാണ് ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ സ്മാര്‍ട്ട് ഫോണുകളില്‍ ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള പദ്ധതി യുഐഡിഎഐ പദ്ധതി മുന്നോട്ടുവെച്ചിരുന്നത്. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയതായി യുഐഡിഎഐ സ്ഥിരീകരിച്ചു.
ബാങ്കിംഗ്, ടെലികോം വെരിഫിക്കേഷന്‍ മുതല്‍ വിമാനത്താവള പ്രവേശനം വരെയുള്ള വിവിധ സേവനങ്ങള്‍ക്കായി ഡിജിറ്റല്‍ ഐഡന്റിറ്റിയായ ആധാര്‍ 130 കോടിയിലധികം ആളുകളാണ് ഉപയോ?ഗിക്കുന്നത്. ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള നിര്‍ദ്ദേശം പരിശോധിച്ച ശേഷം പദ്ധതിയുമായി നിന്ന് മുന്നോട്ട് പോകേണ്ടതില്ലെന്ന് ഐടി മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഇലക്ട്രോണിക്‌സ്, സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തിലുടനീളമുള്ള പങ്കാളികളുമായി കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനം.
ഇത്തരമൊരു നീക്കം നടത്തുന്നത് ഇതാദ്യമായിരുന്നില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സ്മാര്‍ട്ട്‌ഫോണുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന ആറാമത്തെ ശ്രമമാണിത്. എന്നാല്‍ കമ്പനികളില്‍ നിന്നുള്ള എതിര്‍പ്പാണ് പദ്ധതി യാഥാര്‍ഥ്യമാകാതെ പോകുന്നതിനുള്ള കാരണം. ആപ്പിളും സാംസങ്ങും സുരക്ഷയെയും സുരക്ഷാ പ്രത്യാഘാതങ്ങളെയും കുറിച്ച് ആവര്‍ത്തിച്ച് ആശങ്കകള്‍ ഉന്നയിച്ചിരുന്നു. അത്തരം നിര്‍ദേശങ്ങള്‍ ഉല്‍പ്പാദനച്ചെലവ് വര്‍ദ്ധിപ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
https://www.facebook.com/Malayalivartha























