ലഡാക്കിലെ പാൻഗോങ് തടാകത്തിന് തെക്കുവശത്ത് ചൈന ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നു; മുൻനിരയിലുള്ള സൈനികർക്ക് ആശയവിനിമയത്തിനുള്ള സൗകര്യം ഒരുക്കാനാണ് നീക്കം

ലഡാക്കില്‍ പുതിയ സംഭവ വികാസങ്ങളാണ് അരങ്ങേറുന്നത്. ചൈന ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുകയാണ്. ലഡാക്കിലെ പാൻഗോങ് തടാകത്തിന് തെക്കുവശത്ത് ആണ് ചൈനീസ് സൈന്യം ഒപ്ടിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കുന്നുവെന്ന് വെളിപ്പെടുത്തൽ വന്നിരിക്കുന്നത്, ലഡാക്കിലെ സംഘർഷാവസ്ഥയ്ക്ക് അയവു വരുത്താൻ ഉന്നതതല ചർച്ചകൾ തുടരുന്നതിനിടെയായിരുന്നു അവർ ദീർഘദൂരം കുഴികുഴിച്ച് കേബിൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്ത്.
മുൻനിരയിലുള്ള സൈനികർക്ക് ആശയവിനിമയത്തിനുള്ള സൗകര്യം ഒരുക്കാനാണ് ഇവ സ്ഥാപിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. ഇതേക്കുറിച്ച് പ്രതികരിക്കാൻ ചൈനീസ് വിദേശ മന്ത്രാലയ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും പ്രതിരോധ വ്യത്തങ്ങളെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്ത്യയുടെയും ചൈനയുടെയും സൈനികർ മുഖാമുഖം നിലയുറപ്പിച്ചിരിക്കുന്ന പ്രദേശത്ത് അതിവേഗ ആശയവിനിമയം സാധ്യമാക്കാനാണ് കേബിളുകൾ സ്ഥാപിക്കുന്നതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. അതിവേഗത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
ഇതേക്കുറിച്ച് അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ പറയുന്നത്. രഹസ്യാന്വേഷണ ഏജൻസികൾക്കും ഇതുസംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ട്. ട്രഞ്ചുകളിൽ കഴിയുന്ന സൈനികരുമായി ആശയവിനിമയം സാധ്യമാക്കാനാണ് ഇത്തരം കേബിളുകൾ സ്ഥാപിക്കാറുള്ളതെന്ന് വിദഗ്ധർ പറയുന്നു. ചിത്രങ്ങളും രേഖകളും അടക്കമുള്ളവ ഉന്നത തലങ്ങളിലേക്ക് കൈമാറാനാവും ഇവ സ്ഥാപിക്കുന്നതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു.റേഡിയോ വഴിയുള്ള ആശയവിനിമയം ചോർത്താനാവും. എന്നാൽ ഒപ്ടിക്കൽ ഫൈബർ കേബിളുകൾ സുരക്ഷിതമാണ്. ഇന്ത്യൻ സൈന്യവും റേഡിയോ സംവിധാനത്തിലൂടെയുള്ള ആശയ വിനിമയത്തെയാണ് ആശ്രയിക്കുന്നതെങ്കിലും രഹസ്യ കോഡുകളാക്കിയാണ് വിവരങ്ങൾ കൈമാറാറുള്ളതെന്ന് മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു.
ഏതായാലും ഇവർ കേബിൾ സ്ഥാപിക്കുന്നു എന്ന പുതിയ വിവരം എന്തു ഉദ്ദേശത്തോടെയാണ് എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച് അതിർത്തി പ്രദേശങ്ങൾ കയറാനുള്ള നീക്കങ്ങൾ ചൈനയുടെ ഭാഗത്തുനിന്നും ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നടക്കുകയാണ് മാത്രമല്ല അതിർത്തിയിൽ ഇടയ്ക്കിടെ അവർ സംഘർഷവും അഴിച്ചു വിടുന്ന സാഹചര്യം നിലനിൽക്കുന്നു..
https://www.facebook.com/Malayalivartha
























