'രാജ്യത്തിന്റെ പാര്‍ലമെന്ററി ചരിത്രത്തില്‍ത്തന്നെ ആദ്യമാണ് ഇത്തരമൊരു സമ്മേളനം' കൊറോണക്കുമുന്നില്‍ പതറാതെ പാര്‍ലമെന്റിലെത്തി ഉത്തരവാദിത്തം നിര്‍വഹിച്ച് അംഗങ്ങൾ; അഭിനന്ദിച്ച് പ്രധാനമന്ത്രി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ പാര്‍ലമെന്റ് സമ്മേളനം നടക്കുകയുണ്ടായി. എന്നാൽ കൊറോണക്കുമുന്നില്‍ പതറാതെ പാര്‍ലമെന്റിലെത്തി ഉത്തരവാദിത്തം നിര്‍വഹിച്ച അംഗങ്ങളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയുണ്ടായി. കേന്ദ്ര സഹമന്ത്രി വി.മുരളീധരനാണ് തന്റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
''പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യദിനം പ്രധാനമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചു. രാജ്യത്തിന്റെ പാര്‍ലമെന്ററി ചരിത്രത്തില്‍ത്തന്നെ ആദ്യമാണ് ഇത്തരമൊരു സമ്മേളനം. കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പതിവ് രീതികള്‍ വിട്ട് സഭാ സമ്മേളനം പ്രത്യേക സെഷനുകളാക്കി . ഗ്ലാസ് ഷീല്‍ഡുകള്‍ സ്ഥാപിച്ച് പ്രത്യേക മുന്‍കരുതല്‍ ഒരുക്കി. കൊറോണക്കുമുന്നില്‍ പതറാതെ പാര്‍ലമെന്റിലെത്തി ഉത്തരവാദിത്തം നിര്‍വഹിച്ച അംഗങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു....''
https://www.facebook.com/Malayalivartha