ചൈന അതിര്‍ത്തിയില്‍ ഇന്ത്യയോട് സഹകരിക്കുന്നില്ല; ഇന്ത്യയും ചൈനയും തമ്മിലെ പ്രശ്‌നങ്ങള്‍ക്ക് ഇപ്പോഴും പൂര്‍ണപരിഹാരമായിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ഇന്ത്യയും ചൈനയും തമ്മിലെ പ്രശ്‌നങ്ങള്‍ക്ക് ഇപ്പോഴും പൂര്‍ണപരിഹാരമായിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ പാര്‍ലമെന്റില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തികള്‍ ഇപ്പോഴും രേഖപ്പെടുത്തിയിട്ടില്ല. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുവര്‍ക്കും സ്വീകാര്യമായ നടപടിയുണ്ടായിട്ടില്ല. ചൈന അതിര്‍ത്തിയില്‍ ഇന്ത്യയോട് സഹകരിക്കുന്നില്ല. പരമ്ബരാഗതമായ അതിര്‍ത്തിയെ ചൈന അംഗീകരിക്കുന്നില്ല.
അതിര്‍ത്തിയിലെ തല്‍സ്ഥിതി ഏകപക്ഷീയമായി മാറ്റുന്നത് നിയമലംഘനമാണെന്ന് നയതന്ത്ര ചര്‍ച്ചകളില്‍ ചൈനയോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ അവര്‍ അതിന് തയ്യാറായിട്ടില്ല. 1960ന് ശേഷം ചൈനയുമായി യാതൊരുവിധ കരാറുമില്ല. സമാധാനപരമായ നടപടിയാണ് അവിടെ ആവശ്യം. 38,000 ചതുരശ്ര കിലോമീറ്റര്‍ ചൈന കൈയേറി. ജമ്മു കശ്‌മീരില്‍ 5000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം പാകിസ്ഥാനും കൈയേറി. വിവിധ അവസരങ്ങളില്‍ ചൈനയുമായി സമാധാന ചര്‍ച്ചയ്‌ക്ക് ശ്രമിച്ചെങ്കിലും അവര്‍ തയ്യാറായിരുന്നില്ല. മേയ് മാസം മധ്യത്തില്‍ ഗാല്‍വനില്‍ ചൈന വിവിധയിടങ്ങളില്‍ കൈയേറാന്‍ ശ്രമം നടത്തി. നമ്മുടെ സേന ശക്തമായി തിരിച്ചടിച്ചു. ജൂണ്‍ 15ന് ചൈന നടത്തിയ ആക്രമണത്തോട് വീരന്മാരായ നമ്മുടെ സൈനികര്‍ ശക്തമായിത്തന്നെ പ്രതികരിച്ചു. നമ്മുടെ സൈനികര്‍ വീരചരമമടഞ്ഞു. പക്ഷെ നാം ചൈനക്കും കനത്ത നാശമുണ്ടാക്കി.' രാജ്നാഥ് സിംഗ് പറഞ്ഞു.
.
https://www.facebook.com/Malayalivartha
























