ഭാര്യയോടുളള സംശയം മൂത്ത ഭര്‍ത്താവ് ചെയ്തത്? ഭാര്യയുടെ പരാതിയില്‍ പ്രതിമാസം 40000 രൂപ ചിലവിന് നല്‍കാന്‍ കോടതി വിധിച്ചു

ഭാര്യയോടുളള സംശയത്തെ തുടര്‍ന്ന് വീട് മുഴുവന്‍ ക്യാമറ വയ്ച്ച് ഭര്‍ത്താവ്. റിട്ടയേഡ് നേവി ഉദ്യോഗസ്ഥനാണ് തന്റെ ബഡ്‌റൂമിലും ഉള്‍പ്പടെ ക്യാമറ സ്ഥാപിച്ചത്. എന്നാല്‍ തന്റെയും മകളുടെയും സ്വകാര്യതയെ ഇത് ബാധിക്കുന്നുവെന്ന് പറഞ്ഞ് ക്യാമറകള്‍ നീക്കം ചെയ്യാന്‍ ഭാര്യ ആവശ്യപ്പെട്ടുവെങ്കിലും ഇയാള്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഇതിന്റെ പേരില്‍ ഇയാള്‍ ഭാര്യയെ ഉപദ്രവിക്കുകയും മൊബൈല്‍ ഫോണ്‍ തല്ലിപൊട്ടിക്കുകയും ചെയ്തു. പിന്നാലെ ഇയാള്‍ തന്റെ ഭാര്യയുടെ ആധാര്‍,പാസ്‌പോര്‍ട്ട് തുടങ്ങിയ പ്രധാനപ്പെട്ട രേഖകള്‍ എടുത്തുകൊണ്ട് പോയെന്നും ഈ സ്ത്രീ പറയുന്നു.
ഭാര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് പരാതി നല്‍കിയെങ്കിലും ഇത് സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും ഇവര്‍ പറഞ്ഞു. ജയ്ദീപ് വര്‍മ്മ, ചന്ദ്രകാന്ത് ദവാനി എന്നീ അഭിഭാഷകരുടെ സഹായത്തോടെ പിന്നീട് ഇവര്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് വിഷയത്തില്‍ കോടതി ഇടപെടുകയും മുന്‍നേവി ഉദ്യോഗസ്ഥനോട് ഭാര്യയെയും മകളെയും ഉപദ്രവിക്കരുതെന്നും നിര്‍ദേശം നല്‍കി. പ്രതിമാസം 40000 രൂപ ഇവര്‍ക്ക് ചിലവിന് നല്‍കാനും കോടതി പറഞ്ഞു. ഏറെ നാളായി ഭര്‍ത്താവില്‍ നിന്നും പീഡനം നേരിടുന്നതായി ഈ സ്ത്രീ പറയുന്നു.
https://www.facebook.com/Malayalivartha