മോദിയുടെയും അജിത് ഡോവലിന്റെയും വിവരങ്ങൽ ചോർന്നു? ഇന്ത്യയുടെ ഏറ്റവും വലിയ ഡേറ്റാ ഏജൻസിയായ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിനു (എന്‍ഐസി) നേർരെ സൈബർ ആക്രമണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ട വിവരം സൂക്ഷിച്ചിരുന്ന കംപ്യൂട്ടറുകള്‍ക്കുനേരെ സൈബർ ആക്രമണം. ഇന്ത്യയുടെ ഏറ്റവും വലിയ ഡേറ്റാ ഏജൻസിയായ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിനു (എന്‍ഐസി) നേർക്കാണ് സൈബർ ആക്രമണം ഉണ്ടായത്. എൻഐസിയുടെ കംപ്യൂട്ടറുകളിൽനിന്ന് നിർണായകമായ വിവരങ്ങൾ ചോർത്തിയതായാണ് വിവരം. സെപ്റ്റംബർ ആദ്യമാണ് സംഭവം.
സംഭവത്തിൽ ഡൽഹി പൊലീസിലെ സ്പെഷൽ സെൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബെംഗളൂരുവിലെ ഒരു കമ്പനിയിലേക്കാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. എൻഐസിയിലെ ജീവനക്കാർക്ക് ലഭിച്ച ഒരു ഇമെയിലിൽനിന്നാണ് ആക്രമണംആരംഭിച്ചത്. ഇതിലുണ്ടായിരുന്ന ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ആ കംപ്യൂട്ടറിലുള്ള വിവരങ്ങൾ ചോരൂകയായിരുന്നു. പിന്നീട് കംപ്യൂട്ടർ സംവിധാനത്തെത്തന്നെ ആക്രമണം ബാധിക്കുകയായിരുന്നു.
ഇമെയിലുകൾ വന്നത് ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന യുഎസ് കമ്പനിയിൽനിന്നാണെന്നു വ്യക്തമായിരുന്നു. ഇമെയിലിന്റെ ഐപി വിലാസം ബെംഗളൂരു എന്നാണ് കാണിക്കുന്നത്.
പ്രധാനമന്ത്രിയെക്കൂടാതെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ വിവരങ്ങളും ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങളും ആക്രമണം നടന്ന കംപ്യൂട്ടറുകളിൽ ശേഖരിച്ചിരുന്നു.
ചൈനീസ് സര്‍ക്കാരുമായും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള ഷെന്‍സെന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന സ്ഥാപനം ഇന്ത്യന്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സൈനിക മേധാവി എന്നിവരുള്‍പ്പെടെ ആയിരക്കണക്കിനു പ്രമുഖ വ്യക്തികളെ നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനു പിന്നാലെയാണ് സൈബർ ആക്രമണം നടന്നിരിക്കുന്നത്. ആരോപണം അന്വേഷിക്കുന്നതിനായി ദേശീയ സൈബർ സെക്യൂരിറ്റി കോഓർഡിനേറ്ററുടെ കീഴിൽ ഒരു വിദഗ്ധ സമിതിയെ നിയമിച്ചിട്ടുണ്ട്. 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.
https://www.facebook.com/Malayalivartha


























