അതീവ ജാഗ്രത ! തീവ്രവാദി സംഘത്തിൽ പിടികൂടാൻ കൂടുതൽ പേർ ; ഞെട്ടിച്ച് എന്‍.ഐ.എ.

അല്‍ഖായിദ സംഘത്തിലെ കൂടുതല്‍ പേരെ പിടികൂടാനുണ്ടെന്ന് എന്‍.ഐ.എ. കൊച്ചിയില്‍ നിന്നുള്‍പ്പടെ ഒമ്പത് ഭീകരരെയാണ് കഴിഞ്ഞദിവസം എന്‍.ഐ.എ. പിടികൂടിയത്. കൊച്ചിയില്‍ നിന്ന് പിടികൂടിയ മൂന്നുപേരെ കസ്റ്റഡിയില്‍ വാങ്ങാന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കൂടുതല്‍ പേരെ പിടികൂടാനുണ്ടെന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സംഘത്തിലെ പത്തിലേറെ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത്. ബംഗാള്‍ ഭാഷ സംസാരിക്കുന്നവരാണ് സംഘാംഗങ്ങള്‍. ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ധനസമാഹരണത്തിനുമായി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ വലിയ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നു. സംഘത്തില്‍ ഇനിയും തിരിച്ചറിയാത്ത ചിലരുണ്ടെന്നും എന്‍.ഐ.എ. വ്യക്തമാക്കുന്നു.
രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളില്‍ പാകിസ്താന്‍ സ്‌പോണ്‍സേര്‍ഡ് അല്‍ഖായിദ സ്‌ഫോടന പരമ്പരയ്ക്ക് ലക്ഷ്യമിടുന്നെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 11ന് എന്‍.ഐ.എ. കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലും ബംഗാളിലും പതിനൊന്നിടങ്ങളില്‍ ഒരേസമയം റെയ്ഡ് നടത്തിയത്. കേസിലെ ഒന്നാംപ്രതി മുര്‍ഷിദ് ഹസന്‍, രണ്ടാംപ്രതി മൊസറഫ് ഹൊസൈന്‍, ആറാംപ്രതി യാക്കൂബ് ബിശ്വാസ് എന്നിവരെ കൊച്ചിയില്‍ നടത്തിയ റെയ്ഡില്‍ പിടികൂടി. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് സംഘത്തിലെ മറ്റ് ആറുപേരും പിടിയിലായി.
കൊച്ചിയില്‍ പിടിയിലായ മൂന്നുപേരില്‍ രണ്ടു പ്രതികളെ ഞായറാഴ്ച ഉച്ചയ്ക്കുള്ള വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ള ഒരാളെയും ഇന്നുതന്നെ കൊണ്ടുപോകുമെന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെ 11 വരെയാണ് എന്‍.ഐ.എ.ക്ക് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഡല്‍ഹി പാട്യാല ഹൗസ് കോടതിയിലാകും ഇവരെ ഹാജരാക്കുക.
അൽഖായിദ ബന്ധത്തിന്റെ പേരിൽ കേരളത്തിൽ കൂടുതൽ അറസ്റ്റിനു സാധ്യത കാണുകയാണ്. ഭോപാൽ, മുംബൈ എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ചിലർ എൻഐഎയുടെ വലയിലായിട്ടുണ്ടെന്നും ഇതിൽ മലയാളികളുമുണ്ടെന്നുമാണു വിവരം. എൻഐഎ സംഘം രണ്ടാഴ്ച മുൻപു കേരളത്തിൽ പലയിടത്തും തങ്ങിയിരുന്നു.
ഐഎസിന്റെ സ്ലീപ്പിങ് സെല്ലുകളായി പ്രവർത്തിക്കുന്ന 30 പേർ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലുണ്ടെന്നും സൂചനയുണ്ട്. ജമിയത്തുൽ മുജാഹിദീൻ ബംഗ്ലദേശ് (ജെഎംബി) എന്ന ഐഎസ് ബന്ധമുള്ള ബംഗ്ലദേശ് ഭീകരസംഘടനയ്ക്കു കേരളത്തിൽ സാന്നിധ്യമുള്ളതായി സംശയിക്കുന്നു. 2019 ൽ സംസ്ഥാനത്ത് അറസ്റ്റിലായ 7 പേർക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്നു കേന്ദ്ര ഏജൻസികൾ പറയുന്നു. അതിഥിത്തൊഴിലാളികളുടെ കൂട്ടത്തിൽ താമസിച്ചിരുന്നവരാണ് ഇവർ. രാജ്യത്ത് നിരോധിച്ച 7 സംഘടനകളുടെ ഒളിപ്രവർത്തനത്തിനു കേരളം വേദിയാക്കുന്നുവെന്നാണു കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ.
എറണാകുളം ജില്ലയിൽ ഉൾപ്പെടെ ഇതര സംസ്ഥാനക്കാർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ വ്യാജ തിരിച്ചറിയൽ രേഖകളുമായി എത്തി ജോലിചെയ്യുന്നവരുണ്ട്. ഇത്തരത്തിൽ ചിലരെങ്കിലും പോലീസ് നിരീക്ഷണത്തിലുമുണ്ട്. ബംഗ്ലാദേശികൾ ഉൾപ്പെടെയുളളവർ സംസ്ഥാനത്ത് പലയിടത്തും വ്യാജരേഖകളുമായി താമസിക്കുന്നുണ്ടെന്നും സംശയിക്കുന്നുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളം താവളമാക്കുന്നവരിൽ ഭീകരബന്ധമുള്ളവർ ഉണ്ടായേക്കുമെന്ന് കേന്ദ്ര ഏജൻസികളും പലപ്പോഴായി സംസ്ഥാനത്തിന് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha