ബാംഗ്ലൂരു സംഘര്‍ഷം എന്‍.ഐ.എ ഏറ്റെടുത്തു; അന്വേഷണം ഏറ്റെടുക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്റെ ഉത്തരവ് പ്രകാരം; സംഘര്‍ഷം നടന്നത് മുഹമ്മദ് നബിയെ അവഹേളിച്ചെന്ന ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍; അറസ്റ്റിലായവര്‍ എല്ലാം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍
ബാംഗ്ലൂരുവില്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മുഹമ്മദ് നബിയെ അവഹേളിച്ച് ആരോപിച്ച് ഒരു വിഭാഗം സംഘടിച്ചതിനെത്തുടര്ന്നുണ്ടായ സംഘര്‍ഷങ്ങളും അക്രമവും സംബന്ധിച്ച കേസ് എന്‍.ഐ.എ ഏറ്റെടുത്തു. കഴിഞ്ഞ മാസം പതിനൊന്നിനുണ്ടായ സംഭവം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്. യുഎപിഎയിലെയും ഐപിസിയിലെയും വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായി എന്‍ഐഎ അറിയിച്ചു.
ഓഗസ്റ്റ് പതിനൊന്നു രാത്രിയില്‍ ആയിരത്തോളം പേര് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം അഴിച്ചുവിട്ടെന്നാണ് കേസ്. കോണ്‍ഗ്രസ് എംഎല്‍എ നവീന്‍ ശ്രീനിവാസ മൂര്‍ത്തിയുടെ അനന്തരവന് ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റ് നബിയെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് എംഎല്‍എയുടെ വസതിക്കു നേരെ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിനു മുമ്പായി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസമ്മില്‍ പാഷ അക്രമത്തിന് ആഹ്വാനം ചെയ്തതായി എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസ് സ്റ്റേഷന് പരിധികളിലാണ് അക്രമം അരങ്ങേറിയത്. അക്രമത്തില്‍ ഒട്ടേറെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ബംഗളുരൂവില്‍ ക്യാംപ് ചെയ്തായിരിക്കും അന്വേഷണമെന്ന് എന്‍ഐഎ അറിയിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ എല്ലാം എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്. മാംഗ്ലൂരുവിലെയും ബാംഗ്ലൂരുവിലെയും സംഘര്‍ങ്ങള്‍ക്ക് പിന്നില്‍ എസ്.ഡി.പി.ഐ ആയ സ്ഥിതിക്ക് സംഘര്‍ഷം ആസൂത്രിതമാണോ എന്നാതും എന്‍.ഐ.എ ആദ്യം പരിശോധിക്കുക.
https://www.facebook.com/Malayalivartha