രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവന്ഷിന് പരക്കെ അഭിനന്ദനം, സസ്പെന്‍ഡ് ചെയ്യപ്പെട്ടവര്‍ക്ക് ചായ നല്‍കാനെത്തി!
രാജ്യസഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ അംഗങ്ങള്‍ക്ക് ചായ നല്‍കാനെത്തിയ ഉപാധ്യക്ഷന്‍ ഹരിവന്‍ഷിന്റെ നടപടിയെ പ്രകീര്‍ത്തിച്ച് കേന്ദ്രസഹമന്ത്രി വി.മുരളീധരന്.
പൊതുജീവിതത്തില്‍ പുതിയൊരു അളവ്കോലാണ് ഹരിവന്‍ഷിന്റെ പ്രവൃത്തിയെന്ന് മുരളീധരന് ട്വീറ്റ് ചെയ്തു.
ഇത്തരമൊരു ഔന്ന്യത്യവും സവിശേഷതയുള്ള നേതാവിനെ ലഭിച്ച രാജ്യം അനുഗ്രഹീതയായി എന്നും അദ്ദേഹം പറയുന്നു.
രാജ്യസഭയില്‍ തന്നെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത് പ്രതിഷേധിച്ചവര്‍ക്ക് ചായയുമായി എത്തിയ ഉപാധ്യക്ഷന്റെ നടപടിയെ പ്രധാനമന്ത്രിയും അഭിനന്ദിച്ചിരുന്നു.
https://www.facebook.com/Malayalivartha