Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

അണ്ണാ' എന്ന ആ വിളിയില്‍ എല്ലാമുണ്ട്, ഒരമ്മയുടെ വയറ്റില്‍ പിറന്നിട്ടില്ലന്നേയുള്ളൂ... ഞങ്ങള്‍ തമ്മില്‍ മുജ്ജന്മത്തിലേ സഹോദരബന്ധമുണ്ടെന്നു തോന്നുന്നു... ബാലുവിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആര്‍ക്കും ആ വിയോഗം താങ്ങാനാവില്ലെന്നും വേദനയോടെ യേശുദാസ്

26 SEPTEMBER 2020 11:33 AM IST
മലയാളി വാര്‍ത്ത

ഒരു സഹപ്രവര്‍ത്തകന്‍ ആയിരുന്നില്ല തനിക്ക് ബാലുവെന്നും പ്രിയപ്പെട്ട അനുജന്‍ തന്നെയായിരുന്നുവെന്നും പറയുകയാണ് പ്രശസ്ത ഗായകന്‍ ഡോ. കെജെ യേശുദാസ്. ബാലുവിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആര്‍ക്കും ആ വിയോഗം താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ബാലു എത്രമേല്‍ എന്നെ സ്നേഹിച്ചിരുന്നു എന്നതു പറഞ്ഞറിയിക്കാനാകില്ല. 'അണ്ണാ' എന്ന ആ വിളിയില്‍ എല്ലാമുണ്ട്. ഒരമ്മയുടെ വയറ്റില്‍ പിറന്നിട്ടില്ലന്നേയുള്ളൂ. ഞങ്ങള്‍ തമ്മില്‍ മുജ്ജന്മത്തിലേ സഹോദരബന്ധമുണ്ടെന്നു തോന്നുന്നുവെന്നും അരനൂറ്റാണ്ടിലേറേയായുള്ള ബന്ധമാണ് ഞങ്ങള്‍ തമ്മിലെന്നും യേശുദാസ് വേദനയോടെ കൂട്ടിച്ചേര്‍ത്തു.

ഇക്കാലമത്രയും പരസ്പരമുള്ള ആ സ്നേഹവും കരുതലും ആദരവും കൂടിക്കൂടി വന്നിട്ടേയുള്ളൂ. സിനിമയ്ക്കു വേണ്ടിയായാലും വേദികളിലായാലും ബാലുവിനൊപ്പം പാടുമ്‌ബോള്‍ പ്രത്യേക എനര്‍ജിയാണ്; രസമാണ്. പരസ്പരം കരുത്തുമായിരുന്നു. 'തങ്കത്തില്‍ വൈരം' എന്ന സിനിമയില്‍ 'എന്‍കാതലീ യാര്‍ സൊല്ലവാ' എന്ന പാട്ടാണ് ഞങ്ങള്‍ ആദ്യമായി ഒരുമിച്ചു പാടിയത്. ദളപതിയിലെ 'കാട്ടുക്കുയില്‍ മനസുക്കുള്ളു' എന്ന ഗാനമായിരുന്നു ഒരുമിച്ചു പാടിയ പ്രിയപ്പെട്ട ഗാനം. ഞങ്ങളുടെ ആത്മബന്ധത്തിന്റെ ഇഴയടുപ്പം ആ ഗാനത്തിലുമുണ്ടായിരുന്നു. ഒരുമിച്ച് ഏതു വേദിയിലെത്തിയാലും ആളുകള്‍ക്ക് കേള്‍ക്കേണ്ടിയിരുന്നതും ആ പാട്ടായിരുന്നുന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ആണെന്നറിഞ്ഞപ്പോഴും ബന്ധപ്പെട്ടിരുന്നു. എല്ലാ പ്രതിസന്ധികളെയുമെന്ന പോലെ ബാലു ഇതിനെയും അതിജീവിക്കും എന്ന് ഉറച്ചു വിശ്വസിച്ചു. ഇന്നലെ അവസാന മണിക്കൂറിലും ഇങ്ങു ദൂരെ അമേരിക്കയിലെ വീട്ടില്‍ പ്രാര്‍ഥനയോടെ ഇരുന്നതും ബാലുവിന്റെ അദ്ഭുതകരമായ തിരിച്ചുവരവിന്റെ വാര്‍ത്ത കേള്‍ക്കാനാണ്. പക്ഷേ കോവിഡ് മഹാമാരി നല്‍കിയ നഷ്ടങ്ങളുടെ കൂട്ടത്തിലെ വലിയ സങ്കടമായി ബാലു വിടപറഞ്ഞു. യുഎസില്‍ നിന്നു പ്രായമേറിയവര്‍ക്ക് യാത്രാനുമതിയില്ല. ബാലുവിനെ അവസാനമായി ഒരു നോക്ക് കാണാനാകുന്നില്ല എന്ന വലിയ സങ്കടം ബാക്കിയാകുന്നു. പക്ഷേ ഒരര്‍ഥത്തില്‍ ചലനമറ്റ ബാലുവിനെ കാണാതിരിക്കുന്നതാണ് നല്ലതെന്നും യേശുദാസ് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും...  (2 minutes ago)

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...  (16 minutes ago)

മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം  (26 minutes ago)

കലാകാരന്മാർക്ക് പുരസ്കാരങ്ങൾ, ബിസിനസ്സിൽ വൻ ലാഭം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (38 minutes ago)

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (49 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (1 hour ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (6 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (7 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (7 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (8 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (9 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (10 hours ago)

Malayali Vartha Recommends