Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ഉച്ചാരണം ശരിയല്ലെന്ന് പറഞ്ഞ് ബോളിവുഡ് ആട്ടിപ്പായിച്ചു; പിന്നീട് അതേ ബോളിവുഡിൾ വിസ്‌മയങ്ങൾ തീർത്തു; എസ് പി ബി മലർത്തിയടിച്ച് പ്രതികാരം വീട്ടിയത് ഇങ്ങനെ

26 SEPTEMBER 2020 02:23 PM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമേഠിയില്‍ പ്രത്യക്ഷപ്പെട്ടു; കുടുംബ പ്രശ്‌നമെന്ന് പോലും അഭ്യൂഹം; പരിഹസിച്ച് സ്മൃതി ഇറാനി

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു

ഗായകൻ എസ് പി ബി ക്ക് സംഗീതലോകത്തിന്റെ യാത്രാമൊഴി...... പൂർണ ഔദ്യോഗിക ബഹുമതികളോടെ ഭൗതിക ശരീരം സംസ്കരിച്ചു കഴിഞ്ഞു. സംസ്കാരചടങ്ങുകൾ ചെന്നൈയിൽ നടന്നു....റെഡ്ഹിൽസ് താമരപ്പാക്കത്തെ ഫാം ഹൗസിലായിരുന്നു ചടങ്ങുകൾ നടന്നത്. അപമാനങ്ങളെയും തഴയലുകളെയും എങ്ങനെ ജീവിതത്തിൽ ചവിട്ടുപടി ആക്കാമെന്ന ജീവിത പാഠത്തിന് ഉത്തമ ഉദാഹരണമാണ് എസ് പി ബി... അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ സംഭവം പരിശോധിച്ചാൽ ആ രഹസ്യം മനസ്സിലാക്കാൻ സാധിക്കും.. തഴയലുകളും അപമാനങ്ങളും കുത്തുവാക്കുകളും മാറ്റി നിർത്തലുകളും പലരും ജീവിതത്തിലൂടെ കടന്നു പോകുമ്പോൾ പല ഘട്ടങ്ങളിൽ നേരിട്ടിട്ട് ഉള്ളതാണ്.. ചില അപമാനങ്ങളും തടയലും കുത്തുവാക്കുകളും നമ്മെ വളർത്തും പക്ഷേ ചിലതാകട്ടെ നമ്മളെ തളർത്തിക്കളയുകയും ചെയ്യും.എന്നാൽ എസ് പി ബി എ സംബന്ധിച്ച് മറിച്ചായിരുന്നു അപമാന വാക്കുകളും ശൈലികളും കുറ്റപ്പെടുത്തലുകളും എല്ലാം വളർച്ചയിലേക്കുള്ള ചവിട്ടുപടി ആയിട്ടായിരുന്നു എസ്പി കണ്ടത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സംഭവം ഇങ്ങനെ;

 

ദക്ഷിണേന്ത്യൻ ഗായകർ എത്ര മിടുക്കരായാലും അവരെ തിരസ്കരിക്കുന്ന സമ്പ്രദായമാണു ബോളിവുഡിനുള്ളത്. സാക്ഷാൽ യേശുദാസ് പോലും ഈ അദൃശ്യവിലക്ക് നേരിട്ടിട്ടുണ്ട്. അവിടെയാണ് എസ്പിബി വേറിട്ടു നിൽക്കുന്നത്. ഒരുപക്ഷേ, ബോളിവുഡ് വിലക്കുകളൊന്നും വിലപ്പോകാതിരുന്ന ഏക ദക്ഷിണേന്ത്യൻ ഗായകൻ. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഏതു ചായക്കടയിൽ വച്ചും ഈ ശബ്ദം നിങ്ങളെ തൊട്ടേക്കാം. മേ ഷായർ തോ നഹിം... എന്ന സൂപ്പർ ഹിറ്റുമായി വന്ന ശൈലേന്ദ്ര സിങ്ങിനെ പോലും ഒതുക്കിയ നാടാണ് ഹിന്ദി. ഹം തും എക് കമ്‌രേ മേ ബന്ദ് ഹോ.... എന്ന സർവകാല ഹിറ്റ് ലതാ മങ്കേഷ്കർക്കൊപ്പം സൃഷ്ടിച്ച അദ്ദേഹത്തിനുപോലും അവിടെ പിടിച്ചു നിൽക്കാനായില്ല. ഗോരി തേരാ ഗാവ് ബഡാ പ്യാരായിൽ ഹിന്ദിയിൽനിന്നു ദേശീയ പുരസ്കാരം നേടിയ യേശുദാസിനും ശുഭകരമായിരുന്നില്ല അവിടെ കാര്യങ്ങൾ.


എസ്പിബിയുടെയും ബോളിവുഡിലെ തുടക്കം ശുഭകരമായിരുന്നില്ല. ഹിന്ദി ഉച്ചാരണം ശരിയല്ലെന്നുപറഞ്ഞ് പ്രശസ്ത സംഗീത സംവിധായകർതന്നെ അദ്ദേഹത്തെ മാറ്റി നിർത്തിയിരുന്നു. എന്നാൽ ആ അപമാനത്തിൽ അദ്ദേഹം തളർന്നു പോയില്ല,ലക്ഷ്മികാന്ത്–പ്യാരേലാൽ സംഗീതം നൽകിയ ‘ഏക് ദൂജേ കേലിയേ’യിലൂടെ ഹിന്ദിയിൽ അശ്വമേഥം അദ്ദേഹം നടത്തി . മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും (1981) ഈ ദക്ഷിണേന്ത്യക്കാരൻ സ്വന്തമാക്കി പ്രതികാരം വീട്ടി. നമ്മുടെ ജീവിതത്തിലെ പല സന്ദർഭങ്ങളിലും അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള ഒരു മനോഭാവം കൈമുതലാക്കി വച്ചിരുന്നാൽ പല അപമാനങ്ങൾക്കും മുകളിലൂടെ ഒരു ഫീനിക്സ് പക്ഷിയെ പോലെ കുതിച്ചുയരാൻ നമുക്ക് സാധിക്കും എന്ന സത്യത്തിലേക്ക് വിരൽ ചൂണ്ടുകയാണ് ഈ ജീവിതാനുഭവം.. പിന്നീട് ഹിന്ദിയിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ‘സാജൻ’ എന്ന സൂപ്പർ ഹിറ്റ് വിജയത്തിലെ നിർണായക ശബ്ദമായി ഇദ്ദേഹം മാറി കഴിഞ്ഞിരുന്നു . തുംസേ മിൽനേ കി തമന്നാ ഹേ, പ്യാർ കാ ഇരാദാ ഹേ.... ദേഖാ ഹേ പഹലി ബാർ........സാജന് കി ആഖോം മേ പ്യാർ.... എന്നു തുടങ്ങി ഇന്ത്യൻ കാമുകിമാരുടെ ഉറക്കം കെടുത്തിയ ശബ്ദമായിരുന്നു അദ്ദേഹത്തിന്റെത് .. പിന്നീടിങ്ങോട്ട് ഷാരൂഖ് ഖാന്റെ ‘ചെന്നൈ എക്സ്പ്രസി’ന്റെ ‘‘നികൽ ന ജായേ...’’ എന്ന ടൈറ്റിൽ സോങ് വരെ അദ്ദേഹം പാടി തിമിർത്തു . ഒടുവിലെ യാത്രക്കായി അദ്ദേഹം പോയി കഴിഞ്ഞു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (32 minutes ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (39 minutes ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (48 minutes ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (57 minutes ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (1 hour ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (2 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (2 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (3 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (3 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (5 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (5 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (5 hours ago)

Malayali Vartha Recommends