പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി 70,000 രൂപയ്ക്ക് വിറ്റു; മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിറ്റ കേസില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. കുട്ടികളില്ലാത്ത ദമ്ബതികള്‍ക്ക് ആണ് കുഞ്ഞിനെ വിറ്റത് . മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ആണ് സംഭവം. രണ്ടര വയസുകാരനെ 70,000 രൂപയ്ക്കാണ് പ്രതികള്‍ വിറ്റത്. കേസില്‍ ജൈനത്ബി ഫക്കീര്‍ മുഹമ്മദ് ഖാന്‍ , പൂജ മഹേഷ് ചെട്ടിയാര്‍, ഷേരു സുഖ്രാം സരോജ്, മുകേഷ് അനില്‍ ഖര്‍വ, മായ സുഖ്‌ദേവ് കാലെ എന്നീ പ്രതികളെ വെള്ളിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബര്‍ 15 നായിരുന്നു താനെയിലെ അംബര്‍നാഥില്‍ വീട്ട് മുറ്റത്ത് കളിക്കുകയായിരുന്നു കുട്ടിയെ . കാണാതാകുന്നത്. മാതാപിതാക്കള്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. പിന്നീട് ഇവര്‍ പോലീസിനെ സമീപിക്കുകയും ചെയ്തു . പോലീസ് കാണാതായ കുഞ്ഞിന്റെ ചിത്രങ്ങള്‍ അംബര്‍നാഥ് ടൗണിലെ ഓട്ടോറിക്ഷകളില്‍ ഒട്ടിച്ചു. താമസിയാതെ ഒരു റിക്ഷാ ഡ്രൈവറില്‍ നിന്ന് പോലീസിന് കുഞ്ഞിനെ കുറിച്ചുള്ള സൂചന ലഭിച്ചു. ജില്ലയിലെ ഉല്‍ഹാസ്നഗറിലെ ഭാരത് നഗര്‍ പ്രദേശത്താണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ വാങ്ങിയ ദമ്ബതികളെ പോലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ച പോലീസ് വെള്ളിയാഴ്ചയോടെ പ്രതികളെ പിടിക്കൂടുകയും ചെയ്തു.
https://www.facebook.com/Malayalivartha
























