ബിജെപി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു.; എപി അബ്ദുള്ളക്കുട്ടി ബിജെപി ദേശീയ ഉപാധ്യക്ഷന്‍
ബിജെപി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. എപി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപിനദ്ദയാണ് പുതിയ പാര്‍ട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചത്.
12 ഉപാധ്യക്ഷന്മാരും എട്ട് ജനറല്‍ സെക്രട്ടറിമാരും പട്ടികയിലുണ്ട്. ദേശീയ ജോയിന്റ് സെക്രട്ടറിമാരായി മൂന്നു പേരെയും, ദേശീയ സെക്രട്ടറിമാരായി 13 പേരെയും. വക്താക്കളായി 23 പേരെയും തെരഞ്ഞെടുത്തു.
മലയാളികളായ ടോം വടക്കനും രാജീവ് ചന്ദ്രശേഖറും ദേശീയ വക്താക്കളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. മലയാളിയായ അരവിന്ദ് മേനോനെ ദേശീയ സെക്രട്ടറിയായും തിരഞ്ഞെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha