അനുഷ്കശര്മ്മയ്ക്കെതിരെയുള്ള വിവാദ പരാമര്‍ശം: സുനില്‍ ഗവാസ്കറിന് പിന്തുണയുമായി മകന് രോഹന് രംഗത്ത്
കോഹ്ലിയുടെ മോശം പ്രകടനത്തിന്റെ പേരില്‍ നടി അനുഷ്കശര്മ്മയ്ക്കെതിരെ സുനില്‍ ഗാവസ്കര്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെ ഗവാസ്കറിന് പിന്തുണയുമായി മകന് രോഹന് രംഗത്ത്. പിതാവിന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടത് എങ്ങനയെന്ന് പരോക്ഷമായി വിശദീകരിക്കുന്ന ഒരു ചിത്രമാണ് രോഹന് പങ്കുവെച്ചത്.
ലോക്ഡൗണ്‍ കാലത്ത് അനുഷ്കയുടെ ബൗളിങ്ങുകള്‍ മാത്രമാണ് കോഹ്ലി നേരിട്ടതെന്നായിരുന്നു കമന്ററി ബോക്സില്‍ നിന്നും ഗവാസ്കറിന്റെ പരാമര്‍ശം . ഇതിന് പിന്നാലെ കോഹ്ലിയുടെ മോശം പ്രകടനത്തിന്റെ പേരില്‍ തന്നെ എന്തിനാണ് ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നതെന്ന് ബോളിവുഡ് താരം അനുഷ്ക പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha