Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

ചൈനക്ക് നെഞ്ചിടിപ്പ് കൂടി ; യുദ്ധ ടാങ്കുകളും​ സൈനിക വാഹനങ്ങളും അതിർത്തിയിൽ വിന്യസിപ്പിച്ച്‌​ ഇന്ത്യന്‍ സേന

27 SEPTEMBER 2020 06:02 PM IST
മലയാളി വാര്‍ത്ത

അതിർത്തിയിൽ സ്ഥിതി അതിരൂക്ഷമാണ്. ലഡാക്കിൽ നിയന്ത്രണരേഖയിൽ - ചൈന സംഘർഷ സാദ്ധ്യത ഇപ്പോഴും നിലനിൽക്കുകയാണ്. എപ്പോൾ വേണമെങ്കിലും ഒരു യുദ്ധത്തിലേക്ക് കടന്നേക്കാവുന്ന അന്തരീക്ഷം.

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ പ്രതിരോധം കര്‍ശ്ശനമാക്കി ഇന്ത്യ. ചൈന വീണ്ടും പ്രകോപനം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ചൈനയുമായുള്ള ഒത്തുതീര്‍പ്പ്​ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാന മേഖലയില്‍ യുദ്ധ ടാങ്കുകളും മറ്റ്​ സൈനിക വാഹനങ്ങളും വിന്യസിപ്പിച്ചിരിക്കുകയാണ്‌​ ഇന്ത്യന്‍ സേന. നിയന്ത്രണരേഖക്കടുത്തുള്ള ചുമാര്‍-ഡെംചോക്​ പ്രദേശത്ത്​ ടി-90, ടി-72 ടാങ്കുകളും സായുധ സൈനികരുള്ള ബി.എം.പി-2 വാഹനങ്ങളുമാണ്​ അണിനിരത്തിയിരിക്കുന്നത്​. ഇതി​െന്‍റ വിഡിയോ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടു.

കിഴക്കന്‍ ലഡാക്കിനോട്​ ചേര്‍ന്നുള്ള തങ്ങളുടെ ഭാഗത്ത്​ ചൈന സേനയെ വിന്യസിപ്പിച്ചിട്ടു​​ണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ്​ ഇന്ത്യയുടെ നീക്കം. മൈനസ്​ 40 ഡിഗ്രി സേല്‍ഷ്യസ്​ താപനിലയില്‍ പോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സൈനിക വാഹനങ്ങളാണ്​ ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിപ്പിച്ചിരിക്കുന്നതെന്നും ഇത്ര സങ്കീര്‍ണമായ ഭൂപ്രദേശത്ത്​ ഇവയുടെ അറ്റകുറ്റപണികളും മറ്റും വെല്ലുവിളിയാകുമെന്നും സ്​റ്റാഫ്​ ഓഫ്​ 14 കോര്‍പ്​സ്​ മേധാവി മേജര്‍ ജനറല്‍ അരവിന്ദ്​ കപൂര്‍ പറഞ്ഞു.

ദീര്‍ഘകാല പോരാട്ടം ആവശ്യമെങ്കില്‍ അതിനും സുസജ്ജമായിക്കൊണ്ടാണ് ഇന്ത്യന്‍ കരസേന നീക്കം നടത്തുന്നത്. 14,500 അടി ഉയരത്തില്‍ ചൈന ഉയര്‍ത്തുന്ന ഏത് വെല്ലുവിളികളെയും നേരിടാന്‍ സന്നദ്ധമാണ് എന്ന് വിളിച്ചോതുന്നതാണ് മേഖലയില്‍ ഇന്ത്യ ഉയര്‍ത്തിയിരിക്കുന്ന സൈനിക സന്നാഹങ്ങള്‍. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമിയായി വിലയിരുത്തപ്പെടുന്ന മേഖലയില്‍ ചൈനക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണ് ഇന്ത്യന്‍ സേന. അതിവേഗം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മിസൈല്‍ സംവിധാനവും ആയുധ വിന്യാസവും മേഖലയില്‍ ചൈനയുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായാണ് വിവരം.

പാങ്കോംഗ് തടാകത്തിന്റെ തെക്കേ കരയിലുള്ള ചൈനീസ് സൈനിക താവളങ്ങള്‍ മാത്രമല്ല തടാകത്തിന്റെ വടക്ക് ഭാഗത്തുള്ള ഫിംഗര്‍ 4 പ്രദേശത്തും ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈനികരെ ഉയരങ്ങളില്‍ നിന്ന് പുറത്താക്കാന്‍ ചൈനക്കാര്‍ ഒന്നിലധികം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പാംഗോംഗിന് തെക്കുള്ള ഉയരംകൂടിയ ബ്ലാക്ക് ടോപ്പ് കുന്നില്‍ നിന്നും മറ്റൊരു തന്ത്രപ്രധാന കുന്നായ ഹെല്‍മെറ്റ് ടോപ്പില്‍ നിന്നും ഇന്ത്യ പിന്മാറണമെന്നാണ് ചൈന ആവശ്യപ്പെടുന്നത്. ബ്ലാക്ക് ടോപ്പിലെ ഇന്ത്യയുടെ സാന്നിദ്ധ്യം ചൈനയുടെ ഫിംഗര്‍ നാല്, മോള്‍ഡോ പോസ്റ്റുകള്‍ക്ക് ഭീഷണിയാണ്. സാധാരണയായി ചൈനീസ് സൈന്യം കടന്നുകയറുമ്ബോള്‍ ഇന്ത്യ പ്രതികരിക്കുകമാത്രമാണ് പതിവ്. ഓഗസ്റ്റ് 29, 30 തീയതികളില്‍ ചൈനയുടെ നീക്കം മുന്‍കൂട്ടി മനസിലാക്കി ഇന്ത്യ അവരെ തുരത്തുകയായിരുന്നു. ഇത് ചൈനീസ് പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്‍ട്ടി തലവനുമായ ഷി ജിന്‍ പിംഗിനെ തന്നെ അസ്വസ്ഥതപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഇരുരാജ്യങ്ങളും ഇവിടെ അതിർത്തി പ്രശ്നങ്ങളിൽ അകപ്പെട്ടിട്ട് 25 വർഷത്തിനു മുകളിലായിയെന്നും സൈനിക വൃത്തങ്ങൾ പറയുന്നു. നേരത്തെ നടന്ന ചർച്ചയിൽ അതിർത്തിയിൽ നിന്നു പിന്മാറാൻ ഇരുവിഭാഗവും തമ്മിൽ ധാരണയുണ്ടാക്കിയിരുന്നു. ഗാൽവാൻ താഴ്വരയിൽ ഇതേതുടർന്നുള്ള സൈനിക പിൻമാറ്റം നടക്കുന്നതിനിടെ ചൈന വീണ്ടും തിരികെയെത്തി ക്യാംപ് സ്ഥാപിച്ചതാണ് അവിടെ ഒരു രാത്രി മുഴുവൻ നീണ്ട സംഘർഷത്തിലേക്ക് നയിച്ചത്. ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യുവരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി....  (14 minutes ago)

ശബരിമലയിൽ വന്‍ വീഴ്ച  (22 minutes ago)

ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം.  (36 minutes ago)

കർണാടകയിലെ ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു  (47 minutes ago)

കേരളത്തില്‍ വരും മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത  (11 hours ago)

വ്യാജ ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍  (11 hours ago)

ജൂഡ് ആന്റണി ജോസഫ് - വിസ്മയ മോഹൻലാൽ ചിത്രം തുടക്കത്തിന്റെ ചിത്രീകരണം ആരംഭിച്ചു!!  (13 hours ago)

അടുത്ത ബന്ധു മരിച്ചിട്ടും ലീവ് തരില്ലെന്ന് വാശി പിടിച്ച ഉദ്യോഗസ്ഥനെ മര്യാദ പഠിപ്പിച്ച് ജെന്‍സി ജീവനക്കാരന്‍  (13 hours ago)

ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും പ്രവാസി എക്സലെൻസ് അവാർഡ്ദാനവും സംഘടിപ്പിച്ചു...  (14 hours ago)

ആംബുലന്‍സിന് തീപിടിച്ച് പിഞ്ച് കുഞ്ഞടക്കം നാലുപേര്‍ക്ക് ദാരുണാന്ത്യം  (14 hours ago)

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...  (14 hours ago)

ബിജെപിയില്‍ അംഗത്വം സ്വീകരിച്ച് നടി ഊര്‍മിള ഉണ്ണി  (14 hours ago)

തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി; കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിര  (14 hours ago)

ശബരിമലയിലെ സ്ഥിതി ഭയാനകമാണ്; സർക്കാരിന്റെ കെടുകാര്യസ്ഥത പുറത്തേക്ക്; സർക്കാർ സംവിധാനങ്ങളെല്ലാം പാളിയെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല  (14 hours ago)

വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...  (14 hours ago)

Malayali Vartha Recommends