കനത്ത മഴയില്‍ പാലത്തില്‍ വിള്ളല്‍ വീണതറിഞ്ഞു പരിശോധിക്കാനെത്തിയ എം.എല്‍.എ. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...
കനത്ത മഴയില്‍ പാലത്തില്‍ വിള്ളല്‍ വീണതറിഞ്ഞു പരിശോധിക്കാനെത്തിയ എം.എല്‍.എ. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പരിശോധിക്കാനായി എം.എല്‍.എയും അനുയായികളും പാലത്തില്‍ കയറിയതോടെ പാലത്തിന്റെ ഒരുഭാഗം അപ്രതീക്ഷിതമായി തകര്‍ന്നുപോവുകയായിരുന്നു. കര്‍ണാടക റായ്ച്ചൂര്‍ ജില്ലയിലെ സിര്‍വാര താലൂക്കിലെ മല്ലറ്റ് ഗ്രാമത്തിലാണ് സംഭവം നടന്നത്. ജെ.ഡി.എസ്. എം.എല്‍.എ. രാജ വെങ്കട്ടപ്പ നായ്ക്കും അനുയായികളുമാണ് വലിയൊരു അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്നാണ് പാലത്തില്‍ വിള്ളല്‍ വീണത്. ഇതു പരിശോധിക്കാനെത്തിയതായിരുന്നു എം.എല്‍.എ. ഒപ്പം ഒട്ടേറെ പ്രദേശവാസികളും പാലത്തില്‍ കയറിയതോടെ ഭാരംതാങ്ങാനാകാതെ ഒരുഭാഗം തകര്‍ന്നുവീഴുകയായിരുന്നു.പെട്ടെന്നു തന്നെ ആളുകള്‍ പുറകോട്ടു മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. പാലത്തിന്റെ തകര്‍ന്നുവീണ ഭാഗത്തിന്റെ ഏതാനും അടി മാറിയായിരുന്നു എം.എല്‍.എ. നിന്നിരുന്നത്. സംഭവത്തില്‍ പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha