ടോയ്‌ലറ്റ് തുറന്നതും കണ്ടത് അമ്പരപ്പിക്കുന്ന കാഴച്ച! സിങ്കിനുള്ളിൽ പതുങ്ങിയിരുന്ന വിഷവീര്യം കൂടിയ ശംഖുവരയനെ വനപാലകർ പൊക്കിയത് രണ്ട് മണിക്കൂറോളം കഷ്ടപ്പെട്ട്... രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...

കഴിഞ്ഞ ദിവസമാണ് സംഭവം പുറത്ത് വരുന്നത്. ആഗ്രയിലെ ശാസ്ത്രിപുരം കോളനിയിലെ ഒരു വീട്ടിലെ ടോയ്‌ലറ്റിലാണ് പതുങ്ങിയിരുന്നത് വിഷപ്പാമ്പിനെ പൊക്കിയത്. തലനാരിഴയ്ക്കാണ് കുടുംബം രക്ഷപ്പെട്ടത്.
വിഷവീര്യം ഏറ്റവും കൂടിയ ശംഖുവരയൻ (വെള്ളിക്കെട്ടൻ) പാമ്പാണ് വീടിനുള്ളിൽ കയറിപ്പറ്റിയത് എന്നാണ് ലഭിക്കുന്ന വിവരം. കറുപ്പും വെള്ളയും ഇടകലർന്ന നിറത്തോട് കൂടിയ പാമ്പാണിത്. ടോയ്‌ലറ്റ് തുറന്നതും പാമ്പ് ശ്രദ്ധയിൽ പെടുകയായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്.
ടോയ്‌ലറ്റ് സിങ്കിൽ പാമ്പ് പതുങ്ങിയിരിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബം വനപാലകരുടെ ഹെൽപ്‌ലൈനിൽ വിളിച്ചു പറഞ്ഞതോടെ, ഇവരെത്തി പാമ്പിനെ സാഹസികമായി തുരത്തുകയായിരുന്നു. രണ്ട് മണിക്കൂറോളം എടുത്താണ് ദൗത്യം പൂർത്തിയാക്കിയത്.
ഇതിനുമുൻപും ആഗ്രയിൽ ഏഴടി നീളമുള്ള മലമ്പാമ്പിനെ കണ്ടെത്തി തുരത്തിയിരുന്നു. ആഗ്ര എയർഫോഴ്‌സ് സ്റ്റേഷനിലെ റൺവേയിലാണ് പാമ്പിനെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























