Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂരവിളംബരം ഇന്ന്... രാവിലെ എട്ടരയോടെ ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്‌തലക്കാവിലമ്മ 11 മണിയോടെ വടക്കുംനാഥനിൽ പ്രവേശിക്കും... പതിനൊന്നരയോടെ തെക്കേഗോപുരനട തുറന്ന് പുറത്തിറങ്ങി വിളംബരം ചെയ്യുന്നതോടെ ആദ്യ ഘടകപൂരത്തിന്റെ പുറപ്പാട് ആരംഭിക്കും


വാക്കുതർക്കത്തിനൊടുവിൽ... അമ്മയെ കഴുത്തറുത്ത് കൊന്നശേഷം മകൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി...


സംസ്ഥാനത്ത് താപനില വർദ്ധനവ് തുടരുന്നു.... രണ്ട് ജില്ലകളിൽ ഉഷ്ണതരം​ഗ സാധ്യത... ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി, ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ


സ്ഥാനക്കയറ്റവും വൻ സാമ്പത്തിക ലാഭവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും

1962-ലും 15 മിനിറ്റ് കൊണ്ട് ചൈനയെ ഓടിക്കാമായിരുന്നു; നിമിഷ നേരം കൊണ്ട് ചൈനയെ തുരത്താനുള്ള ഫോര്‍മുല അന്ന് ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്ത്യ യുദ്ധത്തില്‍ പരാജയപ്പെടില്ലായിരുന്നു; രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്ക് മറുപടിയുമായി അമിത് ഷാ

20 OCTOBER 2020 11:31 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസാണ് ഇന്ത്യ ഭരിച്ചിരുന്നതെങ്കില്‍, വെറും 15 മിനിറ്റ് കൊണ്ട് ചൈനയെ തുരത്തിയേനെയെന്ന രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തിയിരുന്നു . ഇതിന് ചുട്ടമറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 1962-ലും 15 മിനിറ്റ് കൊണ്ട് ചൈനയെ ഓടിക്കാമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു . രാഹുല്‍ ഗാന്ധിയെ ഉന്നമിട്ടു കൊണ്ടായിരുന്നു അമിത്ഷായുടെ രൂക്ഷമായ പരിഹാസം ഉയർന്ന് വന്നത് . നിമിഷ നേരം കൊണ്ട് ചൈനയെ തുരത്താനുള്ള ഫോര്‍മുല അന്ന് ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്ത്യ യുദ്ധത്തില്‍ പരാജയപ്പെടില്ലായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. മഹാനായ അപ്പൂപ്പന്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ ചൈനയുമായി നടന്ന യുദ്ധത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത് ഹെക്ടര്‍ കണക്കിന് ഭൂമിയാണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസാണ് ഇന്ത്യ ഭരിച്ചിരുന്നതെങ്കില്‍, വെറും 15 മിനിറ്റ് കൊണ്ട് ചൈനയെ തുരത്തിയേനെയെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്ക് മറുപടിയായാണ് അമിത് ഷായുടെ ഈ പരാമര്‍ശങ്ങൾ എല്ലാം തന്നെ .

ഒക്ടോബര്‍ ഏഴാം തീയതിയായിരുന്നു രാഹുല്‍ ഗാന്ധി ഈ പ്രസ്താവന നടത്തിയത് .അതിനുള്ള മറുപടിയാണ് അദ്ദേഹം ഇപ്പോൾ നൽകിയിരിക്കുന്നത് . മാത്രമല്ല , ജൂണ്‍ 15ന് ലഡാക്കിലെ ഗാല്‍വാന്‍ മേഖലയില്‍ നടന്ന സംഘര്‍ഷത്തില്‍ ചൈനയുടെ പട്ടാളക്കാരെ തുരത്തിയ ബീഹാര്‍ റെജിമെന്റിലെ സൈനികരെ അമിത്ഷാ അഭിനന്ദിക്കുകയും ചെയ്തു . ചുരുങ്ങിയ പക്ഷം, തങ്ങളുടെ ഭരണകാലത്ത് അതിക്രമിച്ച്‌ കടന്ന് ചൈനീസ് സൈനികരെ അടിച്ചോടിക്കാനെങ്കിലും തങ്ങള്‍ക്ക് സാധിച്ചുവെന്ന് അമിത്ഷാ വ്യക്തമാക്കി. ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത് കോൺഗ്രസ് ആയിരുന്നെങ്കിൽ, വെറും 15 മിനിറ്റ് കൊണ്ട് അതിർത്തിയിൽ നുഴഞ്ഞു കയറുന്ന ചൈനീസ് സേനയെ തുരത്തിയേനെയെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത് .

മുൻ കോൺഗ്രസ് അധ്യക്ഷന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾക്ക് വഴി വച്ചിരുന്നു. . കോൺഗ്രസ്സ് യുവനേതാവിനു ചരിത്രം അറിയില്ല എന്നും സെൽഫ് ഗോൾ അടിക്കുകയാണ് എന്നുമാണ് സോഷ്യൽ മീഡിയ ആക്ഷേപിച്ചത് .1962-ലെ നെഹ്റുവിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുണ്ടായ ഇന്ത്യ ചൈന യുദ്ധം അക്‌സായ് ചിൻ മേഖല ചൈന പിടിച്ചടക്കാൻ കാരണമായിരുന്നു.38,000 ചതുരശ്ര കിലോമീറ്റർ, അതായത് ഏതാണ്ട് കേരളത്തിന്റെ വലുപ്പമുള്ള ലഡാക്കിലെ ഭൂപ്രദേശമാണ് അക്സായ് ചിൻ. ചൈന ഇങ്ങോട്ടു കയറി ആക്രമിക്കുമെന്ന് ഇന്ത്യൻ സൈന്യം നെഹ്റുവിന് മുന്നറിയിപ്പ് കൊടുത്തിരുന്നെങ്കിലും, നെഹ്റു അത് അവഗണിക്കുകയാണ് ചെയ്തത്.കോൺഗ്രസ് നേതാവായ നെഹ്റു നോക്കിനിൽക്കവെയാണ് പാകിസ്ഥാൻ, കശ്‍മീരിൽ അവർ പിടിച്ചെടുത്ത 5,180 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈനയ്ക്ക് കൈമാറിയത്. ആൻഡമാൻ നിക്കോബാറിലെ ഇന്ത്യയുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ വേണ്ടി കൊക്കോ ദ്വീപുകൾ ചൈന കൈയടക്കിയതും ഇതേ കാലഘട്ടത്തിലാണ്. ഇന്ത്യൻ സൈനികരുടെ തലയറുത്തു മാറ്റി കഴിഞ്ഞ യുപിഎ ഭരണകാലത്ത് ശത്രുക്കൾ കൊണ്ടു പോയപ്പോഴും കോൺഗ്രസ് എന്തു ചെയ്യുകയായിരുന്നുവെന്നും രൂക്ഷ പരിഹാസത്തോടെ സോഷ്യൽ മീഡിയയിൽ ജനങ്ങൾ ചോദിച്ചിരുന്നു . പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി സര്‍ക്കാരും രാജ്യത്തെ ദുര്‍ബലമാക്കിയെന്നും അതുകൊണ്ടാണ് ചൈന ഇന്ത്യയിലെത്തി നമ്മുടെ സൈനികരെ വധിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.രാഹുൽ ഗാന്ധിക്ക് കുറിക്കുകൊള്ളുന്ന മറുപടിയാണ് അമിത് ഷാ നൽകിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം...  (11 minutes ago)

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

രാവിലെ എട്ടരയോടെ ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്‌തലക്കാവിലമ്മ 11 മണിയോടെ വടക്കുംനാഥനിൽ പ്രവേശിക്കും... പതിനൊന്നരയോടെ തെക്കേഗോപുരനട തുറന്ന് പുറത്തിറങ്ങി വിളംബരം ചെയ്യുന്നതോടെ ആദ്യ  (1 hour ago)

അമ്മയെ കഴുത്തറുത്ത് കൊന്നശേഷം മകൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി...  (1 hour ago)

സംസ്ഥാനത്ത് താപനില വർദ്ധനവ് തുടരുന്നു.... രണ്ട് ജില്ലകളിൽ ഉഷ്ണതരം​ഗ സാധ്യത... ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി, ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യ  (2 hours ago)

മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ആഘോഷങ്ങൾ ഒഴിവാക്കി, ഘടക പൂരങ്ങളുടെയും പ്രധാന പൂരങ്ങളുടെയും വടക്കുനാഥ ക്ഷേത്രത്തിലേക്കുള്ള  (2 hours ago)

വൈദ്യുതി ഉപഭോഗം ഉയർന്ന നിരക്കിൽ..... അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി  (2 hours ago)

ഉയർന്ന സ്ഥാനമാനങ്ങളും സർക്കാർ നേട്ടങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

ഹൈക്കോടതിയിൽ 29 വർഷമായി പ്രാക്‌ടീസ് ചെയ്യുന്ന അഭിഭാഷകയായ എ.കെ. പ്രീതയെ കേരള ഹൈക്കോടതി ജ‌‌ഡ്‌ജിയായി നിയമിച്ച് വിജ്ഞാപനം...    (2 hours ago)

പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (3 hours ago)

തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശൻ മരണത്തിന് കീഴടങ്ങി... ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി  (3 hours ago)

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (10 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (11 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (11 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (11 hours ago)

Malayali Vartha Recommends