വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലദേശ് സ്വദേശിനികളായ റുമ ചര്‍ണാഭ (21), റിമ ഷെയ്ഖ് (21) സ്ഥാപനത്തിന്റെ ഉടമകളായ തിരുവല്ലം സ്വദേശി നിഹു ഹുസൈന്‍ (29), ശാസ്താംകോട്ട സ്വദേശി ഹരികൃഷ്ണന്‍ (34) എന്നിവരാണ് അറസ്റ്റിലായത്.
ജഗതിയിലെ സ്പായില്‍ അനധികൃതമായി ഇവര്‍ ജോലി ചെയ്യുന്നുണ്ടെന്ന് മ്യൂസിയം പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പാസ്‌പോര്‍ട്ടോ മറ്റ് അനുബന്ധ യാത്രാ രേഖകളോ മതിയായ തിരിച്ചറിയല്‍ കാര്‍ഡുകളോ ഇല്ലാതെയാണ് ഇവര്‍ കേരളത്തിലെത്തിയത്.
ബംഗാള്‍ സ്വദേശികള്‍ എന്ന വ്യാജേന ജഗതിയിലെ സ്പായില്‍ തെറാപിസ്റ്റുകളായി ജോലി ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയെ പ്രതികളെ റിമാന്‍ഡു ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















