പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം

പനങ്ങനാട് ജംഗിള്‍ പാര്‍ക്കില്‍ അഞ്ചുവയസുകാരന്‍ ചതുപ്പില്‍ വീണ് മരിച്ച സംഭവത്തില്‍ കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം. പാര്‍ക്കിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ഭരണസമിതി രാജി വെക്കണമെന്നാണ് ആവശ്യം. പാര്‍ക്കിന്റെ മറവിലെ നികുതിവെട്ടിപ്പ് അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ആവശ്യമായ രേഖകളില്ലാതെയാണ് പാര്‍ക്ക് പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തി സെക്രട്ടറി കഴിഞ്ഞ ദിവസം പാര്‍ക്കിന് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയായിരുന്നു പാര്‍ക്കിന്റെ പ്രവര്‍ത്തിച്ചിരുന്നത്. അനധികൃത നിര്‍മ്മാണവും പ്രവര്‍ത്തനവും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്‌റ്റോപ് മെമ്മോ നല്‍കിയത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് കോട്ടയം ചെങ്ങളം സൗത്ത് പോസ്റ്റില്‍ വലിയ കളപ്പത്തറവീട്ടില്‍ മുഹമ്മദ് നസീറിന്റെയും അമീറയുടെയും അഞ്ച് വയസുകാരനായ മകന്‍ മുഹമ്മദ് ആദം ജംഗിള്‍ പാര്‍ക്കിന്റെ ചതുപ്പില്‍ വീണ് മരിച്ചത്. തമ്മനം പ്രീ സ്‌കൂളിലെ 25 അംഗസംഘം പാര്‍ക്ക് സന്ദര്‍ശിക്കുന്നതിനിടയില്‍ ആയിരുന്നു സംഭവം. സംസാരശേഷിയില്ലാത്ത കുട്ടിയാണ് ആദം. പാലാരിവട്ടം ബിയോണ്ട് ബോണ്‍ പ്രീ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. പാര്‍ക്കില്‍ കളിച്ച് കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി. തിരച്ചിലിനിടെ പാര്‍ക്കിന് സമീപത്തെ കുഴിയില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ പുറത്തെടുത്ത കുട്ടിയെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha






















