മഹാരാഷ്ട്രയില്‍ ഇന്നലെ 8,151 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.... സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 16,09,516 ആയി

മഹാരാഷ്ട്രയില്‍ ഇന്നലെ 8,151 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 16,09,516 ആയി. നിലവില്‍ 1,74,265 സജീവ കേസുകളാണുള്ളത്. ഇതുവരെ 13,92,308 പേരാണ് രോഗമുക്തി നേടിയത്. ചൊവ്വാഴ്ച 7429 പേര്‍ രോഗമുക്തി നേടിയതായും 213 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.ചൊവ്വാഴ്ച മുംബൈയില്‍ 1,090 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 1,470 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 2,44,262 പേര്‍ക്കാണ് മുംബൈയില്‍ ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,14,375 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്.
നിലവില്‍ 18,444 സജീവകേസുകളാണ് മുംബൈയിലുള്ളത്. 9,821 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ 6,297 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 7,76,901 ആയി. 8,500 പേര്‍ രോഗമുക്തി നേടുകയും 66 പേര്‍ മരിക്കുകയും ചെയ്തു. 6,62,329 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. 1,03,945 സജീവകേസുകളാണ് നിലവിലുള്ളത്. സംസ്ഥാനത്ത് 10,608 പേര്‍ക്ക് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായി കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു. തമിഴ്നാട്ടില്‍ 3,094 പേര്‍ക്കാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 4,403 പേര്‍ രോഗമുക്തി നേടുകയും 50 പേര്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 6,94,030 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha























