അവധിയില്‍ പോയി ജോലി സ്ഥലത്തേക്ക് മടങ്ങിയെത്തുന്ന സൈനികര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമല്ല...

അവധിയില്‍ പോയി ജോലി സ്ഥലത്തേക്ക് മടങ്ങി എത്തുന്ന സൈനികര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമല്ല . ആഭ്യന്തര വിമാന യാത്ര ചെയ്ത് അതത് സൈനിക ആസ്ഥാനങ്ങളിലേക്ക് മടങ്ങി എത്തുന്ന സായുധ സേനാംഗങ്ങള്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമല്ലെന്നാണ് ഇതു സംബന്ധിച്ച പുതുക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത് . അവധിയില്‍ പോയി മടങ്ങി എത്തുന്നവര്‍ക്കും പുതിയ ചുമതലകള്‍ ലഭിക്കുന്നവര്‍ക്കും താത്കാലിക ചുമതല കഴിഞ്ഞ് അതത് ആസ്ഥാനങ്ങളിലേക്ക് മടങ്ങി എത്തുന്നവര്‍ക്കും പതിനാല് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമല്ല .
എന്നാല്‍, സേനയ്ക്കുള്ളിലും കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ പല സൈനിക സ്റ്റേഷനുകളിലും ഇപ്പോള്‍ പതിനാല് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























